രോഗിയായ പ്രിയങ്കയുടെ അച്ഛനെ വിമാനത്തിൽ കയറ്റിയില്ല, സഹായിച്ചത് ഹൃത്വിക് റോഷനും പിതാവും; വെളിപ്പെടുത്തി മധു ചോപ്ര
text_fieldsലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. ഗ്ലോബൽ സ്റ്റാർ എന്നാണ് താരത്തെ അറിയപ്പെടുന്നത്. പ്രിയങ്കയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചത് അമ്മ മധു ചോപ്രയായിരുന്നു. പിതാവിന്റെ എതിർപ്പ് പോലും അവഗണിച്ചാണ് മധു ചോപ്ര പ്രിയങ്കയെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്. നല്ല വിദ്യാഭ്യാസത്തിനായി തീരെ ചെറുതായിരുന്ന മകളെ ബോഡിങ് സ്കൂളിൽ അയച്ചതിനെക്കുറിച്ച് ഇപ്പോഴും കണ്ണീരോടെയാണ് മധു ചോപ്ര ഓർക്കുന്നത്.
ഇപ്പോഴിതാ പ്രിയങ്കയുടെ പിതാവ് അശോക് ചോപ്രയുടെ കാൻസർ ദിനങ്ങളെക്കുറിച്ച് പറയുകയാണ് മധു ചോപ്ര. തന്റെ ജീവിതത്തിലെ ഏറ്റവു ദുർബലമായ സമയമായിരുന്നെന്നും ആ സമയം എല്ലാ സഹായവുമായി കൂടെ നിന്നത് നടൻ ഹൃത്വിക് റോഷന്റെ കുടുംബമായിരുന്നെന്നും മധു ചോപ്ര അടുത്തി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' പ്രിയങ്കയുടെ പിതാവ് അശോകിന് കാൻസർ ആയിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ അദ്ദേഹത്തിന് തീരെ വയ്യാതായി. എന്റെ സഹോദരൻ വിദേശത്തായിരുന്നു. രക്ഷപ്പെടാന്‍ അഞ്ച് ശതമാനം സാധ്യതയെങ്കിലുമുണ്ടെങ്കിൽ അദ്ദേഹത്തെ ബോസ്റ്റണിലേക്ക് കൊണ്ടു വരാന്‍ എന്റെ സഹോദരന്‍ പറഞ്ഞു. എന്നാൽ വിമാന മാർഗം അദ്ദേഹത്തെ ബോസ്റ്റണിലേക്ക് കൊണ്ടു പോവുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. മതിയായ രേഖകളുണ്ടായിട്ടും ഗുരുതരമായ അവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകാൻ വിമാനകമ്പനി അധികൃതർ അനുവദിച്ചില്ല.
ഈ സമയത്ത് ക്രിഷ് സിനിമയിൽ അഭിനയിക്കുകയായിരുന്നു പ്രിയങ്ക. തകർന്നിരിക്കുന്ന പ്രിയങ്കയോട് കാര്യം തിരിക്കി. ആശങ്ക ഹൃത്വിക്കിനോടും പിതാവ് രാകേഷ് റോഷനോടും അവൾ പങ്കുവെച്ചു. അവരാണ് പിന്നെ ഞങ്ങളെ സഹായിച്ചത്. അശോകിനെ ചികിത്സക്ക് കൊണ്ടുപോകുന്നതിനായി അവരാൽ കഴിയുന്നതെല്ലാം ആ അച്ഛനും മകനും ചെയ്തു. അവരുടെ സഹായത്താലാണ് പ്രിയങ്കയുടെ അച്ഛനെ ചികിത്സക്കായി വിദേശത്ത് കൊണ്ടു പോയത്'- മധു ചോപ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.