രണ്ട് വർഷം മുമ്പ് ശബ്ദം പോയി, ഇനി പാടാൻ കഴിയില്ലെന്ന് കരുതി; സംഭവിച്ചതിനെക്കുറിച്ച് ഗായകൻ ശേഖർ രാവ്ജിയാനി
text_fieldsതന്റെ ശബ്ദം നഷ്ടപ്പെട്ടതിനെക്കുറിച്ച് ഗായകൻ ശേഖർ രാവ്ജിയാനി. ഇൻസ്റ്റഗ്രാമിലൂടെയാണ് ആ കഠിനമായ സമയത്തെക്കുറിച്ച് പറഞ്ഞത്.രണ്ട് വർഷം മുമ്പാണ് സംഭവമെന്നും ഇനി ഒരിക്കലും പാട്ട് പാടാൻ കഴിയുമെന്ന് കരുതിയില്ലെന്നും ഗായകൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കഠിനമായ ചികിത്സയിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ശബ്ദം തിരിച്ചു പിടിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.
' രണ്ട് വർഷം മുമ്പ് എനിക്ക് എന്റെ ശബ്ദം നഷ്ടപ്പെട്ടിരുന്നു. ലെഫ്റ്റ് വോക്കൽ കോർഡ് പരേസിസ് ആണെന്ന് ഡോക്ടർ കണ്ടെത്തി. ഞാൻ ശരിക്കും തകർന്നു പോയി. ഇനി ഒരിക്കലും എനിക്ക് പാടൻ കഴിയില്ലെന്ന് കരുതി.
എന്നെ പോലെതന്നെ കുടുംബത്തിനും ഇത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് എന്റെ കുടുംബത്തന്റെ ആശങ്കയും സമ്മർദ്ദവും എനിക്ക് കണ്ട് നിൽക്കാൻ സാധിച്ചില്ല. ഞാൻ കഠിനമായി പ്രാർഥിച്ചു. അതോടൊപ്പം ശ്രമിച്ചുകൊണ്ടേയിരുന്നു.
ആ സമയം സാൻ ഡീഗോയിലേക്ക് യാത്രപോയി. അവിടെവെച്ച് ഒരു സുഹൃത്ത് ഡോക്ടർ എറിൻ വാൽഷിനെക്കുറിച്ച് പറഞ്ഞു. കോവിഡ് കാരണം എനിക്ക് നേരിട്ട് ഡോക്ടറെ കാണാൻ കഴിഞ്ഞില്ല. ഞങ്ങൾ സൂം കോളിലൂടെ ആശയവിനിമയം നടത്തി. അദ്ദേഹം ചികിത്സയിലൂടെ ശബ്ദം വീണ്ടെടുത്തു തന്നു.എനിക്ക് ഇപ്പോൾ സുഖമാണ്. പഴയതിലും നന്നായി പാടാൻ കഴിയുന്നുണ്ട്.ഡോ. എറിൻ വാൽഷ്, ഭൂമിയിലെ എൻ്റെ മാലാഖയായതിന് നന്ദി'-ശേഖർ രാവ്ജിയാനി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.