ടര്‍ബോ കണ്ട് കരഞ്ഞിട്ടുണ്ട്, ഇച്ചാക്കയെ കഥാപാത്രമായി കാണാൻ കഴിയില്ല; ഇബ്രാഹിംകുട്ടി
text_fieldsടർബോ സിനിമ കണ്ട് കരഞ്ഞിട്ടുണ്ടെന്ന് നടനും മമ്മൂട്ടിയുടെ സഹോദരുമായ ഇബ്രാഹിംകുട്ടി. അതുപോലെ ദുൽഖർ ചിത്രമായ ലക്കി ഭാസ്കർ കണ്ട് ടെൻഷനായിട്ടുണ്ടെന്നും അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു.
'ടർബോ കാണുമ്പോൾ ആർക്കെങ്കിലും കരച്ചിൽ വരുമോ, ഞാൻ കണ്ട് കരഞ്ഞിട്ടുണ്ട്. ഇച്ചാക്ക(മമ്മൂട്ടി)യെ സ്‌ക്രീനില്‍ കാണുമ്പോള്‍ നമുക്ക് കിട്ടുന്ന ആ ഇലക്ട്രിക് പാസുണ്ടല്ലോ, ആ വ്യക്തിയെ സ്‌ക്രീനില്‍ കാണുമ്പോള്‍ ഉള്ളൊരു ഫീലാണ്. കഥാപാത്രങ്ങളെയല്ല, ഞാന്‍ ഇച്ചാക്കയെ തന്നെയാണ് കാണുന്നത്.കോമഡി സിനിമകളില്‍ പോലും ചില സീനുകളില്‍ അദ്ദേഹത്തെ സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാതെ വിഷമം വരും.
അതുപോലെ ദുൽഖറിന്റെ ലക്കി ഭാസ്കർ സിനിമ കണ്ട് ഒരു ഘട്ടത്തിൽ ടിവി നിർത്തിവെച്ചിട്ടുണ്ട്. സിനിമയുടെ ഒരു ഘട്ടത്തില്‍ ദുല്‍ഖര്‍ പിടിക്കപ്പെടുമെന്ന് ആയല്ലോ. അപ്പോള്‍ ഞാന്‍ ടി വി ഓഫ് ചെയ്തു കളഞ്ഞു. അത് കണ്ടപ്പോള്‍ എനിക്ക് ആകെ ടെന്‍ഷന്‍ ആയി. ഇത് രാത്രി കണ്ടാല്‍ ശരിയാകില്ല നാളെ രാവിലെ കാണാമെന്ന് ഞാന്‍ തീരുമാനിച്ചു. ആളുകളുടെ ഇടയില്‍ ഇരുന്ന് കാണുമ്പോള്‍ അത് കുഴപ്പം ഉണ്ടാകില്ല. പക്ഷെ ഒറ്റക്ക് കാണുമ്പോള്‍ അങ്ങനെ അല്ല'-ഇബ്രാഹിം കുട്ടി ന്യൂസ് അറ്റ് ഹൗസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ വർഷം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങളാണ് ടർബോയും ലക്കി ഭാസ്ക്കറും. മെയ് 23ന് പുറത്തെത്തയ ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ കോമഡി ചിത്രമാണ് ടർബോ.
ഒരു ഇടവേളക്ക് ശേഷം ദുൽഖർ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രം വെങ്കി അറ്റ്ലൂരിയാണ് സംവിധാനം ചെയ്തത്. ഒ.ടി.ടിയിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.