ഇന്ത്യൻ 2 ൽ കമൽ പൂർണ തൃപ്തൻ! ശങ്കറിന് ലക്ഷങ്ങൾ വിലമതിക്കുന്ന സമ്മാനം നൽകി താരം, ഒപ്പം ഉപദേശവും...
text_fieldsഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. 1996 ൽ കമൽ ഹാസനെ കേന്ദ്രകഥാപാത്രമാക്കി ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികൾ അണിയറപ്രവർത്തകർക്ക് നേരിടേണ്ടി വന്നിരുന്നു.
ഇന്ത്യൻ 2 ൽ കമൽ ഹാസൻ പൂർണ്ണ തൃപ്തനാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇന്ത്യൻ 2ലെ പ്രധാനഭാഗം കണ്ടതിന് ശേഷം കമൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ സംവിധായകൻ ശങ്കറിന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാച്ച് സമ്മാനമായി നൽകിയിട്ടുണ്ട്. തിരിച്ച് കമൽഹാസനോടുള്ള നന്ദിയും ശങ്കർ അറിയിച്ചു.
'ഇന്ത്യൻ 2ന്റെ പ്രധാനഭാഗങ്ങൾ കണ്ടു. ശങ്കറിന് എല്ലാവിധ ആശംസകളും നേരുന്നു. ഇത് നിങ്ങളുടെ കൊടുമുടിയാണെന്ന് കരുതി അഭിമാനിക്കരുത്. കാരണം ഇത് നിങ്ങളുടെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന ഘട്ടമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് സഞ്ചരിക്കണം '- വാച്ച് സമ്മാനമായി നൽകുന്ന ചിത്രം പങ്കുവെച്ച് കൊണ്ട കമൽ ഹാസൻ കുറിച്ചു. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പനെറായി ലുമിനോർ വാച്ചാണ് കമൽ സമ്മാനമായി നൽകിയത്. ഏകദേശം 4 ലക്ഷത്തിന് മുകളിലാണ് വാച്ചിന്റെ വില.
1996 ൽ പുറത്ത് ഇറങ്ങിയ ഇന്ത്യൻ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് കമൽ എത്തിയത്. സിനിമയുടെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
200 കോടിയാണ് ബജറ്റിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. കമലിനോടൊപ്പം എസ്.ജെ. സൂര്യ, രാകുൽപ്രീത്, സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.സംഗീതം- അനിരുദ്ധ്. ഹോളിവുഡ് ആക്ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.