'ജബ് വി മെറ്റി'ലെ തന്റെ കഥാപാത്രം കാരണം റെയിൽവേയുടെ വരുമാനം വർധിച്ചെന്ന് കരീന; ട്രോളുമായി നെറ്റിസൺസ്
text_fieldsനെപ്പോട്ടിസം, കാൻസൽ കൾച്ചർ എന്നിവയെ കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ തുടർച്ചയായ ട്രോളുകൾക്കും അധിക്ഷേപങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് സൂപ്പർതാരം കരീന കപൂർ. എന്നാൽ, താരം തമാശയായി പറഞ്ഞ കാര്യങ്ങൾക്കാണ് ഇപ്പോൾ നെറ്റിസൺസ് കൂട്ടമായെത്തി ട്രോളുന്നത്.
കുശ കപില, റിതേഷ് ദേശ്മുഖ്, വരുൺ ശർമ്മ എന്നിവർ നയിക്കുന്ന കോർട്ട് റൂം കോമഡി ഷോ ആയ 'കേസ് തോ ബൻതാ ഹേ'യിൽ കരീന അതിഥിയായി എത്തിയിരുന്നു. അവിടെ പറഞ്ഞ കാര്യങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്.
'കേസ് തോ ബൻതാ ഹേ' എന്ന ഷോയിൽ നിന്നുള്ള കരീനയുടെ നിരവധി വീഡിയോകളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അത്തരത്തിലുള്ള ഒരു വിഡിയോയിൽ, ഇംതിയാസ് സംവിധാനം ചെയ്ത 'ജബ് വി മെറ്റ്' എന്ന ചിത്രത്തിലെ തന്റെ കഥാപാത്രമായ 'ഗീത്' ഇന്ത്യൻ റെയിൽവേയുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിച്ചതായി കരീന തമാശയായി പറഞ്ഞിരുന്നു.
ജബ് വി മെറ്റ് എന്ന ചിത്രത്തിൽ ഒരുപാട് രംഗങ്ങളിൽ ട്രെയിനും റെയിൽവേ സ്റ്റേഷനും കടന്നുവരുന്നുണ്ട്. ചിത്രം ഷാഹിദ് കപൂറിന്റെയും കരീനയുടെയും കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.
ചിത്രമിറങ്ങിയതിന് ശേഷം ഇന്ത്യയിൽ ഹരേം പാന്റുകളുടെ വിൽപ്പനയും വർധിച്ചതായി അവർ പറയുകയുണ്ടായി. എന്നാൽ, പതിവ് പോലെ കരീനയുടെ തമാശ നെറ്റിസൺസിന് സുഖിച്ചില്ല, അവർ സോഷ്യൽ മീഡിയയിൽ താരത്തെ ട്രോളാനും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.