ഇന്ത്യയിൽ ഏറ്റവും ഉയർന്ന നികുതി അടക്കുന്ന നടൻ ആര്?
text_fieldsമുംബൈ: 50 വർഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഇതിഹാസ നടനാണ് അമിതാഭ് ബച്ചൻ. 82 വയസ്സിലും അദ്ദേഹം ആരാധകരുടെ പ്രിയങ്കരനായി തുടരുന്നു. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും അവതാരകനായും അങ്ങനെ പല മേഖലകളിൽ നിറഞ്ഞ് നിൽക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ വർഷം അമിതാഭ് ബച്ചൻ 350 കോടി രൂപ സമ്പാദിക്കുകയും 120 കോടി രൂപ നികുതി അടക്കുകയും ചെയ്തു. ഇതോടെ ഏറ്റവും കൂടുതൽ നികുതി നൽകുന്ന സെലിബ്രിറ്റിയായി അദ്ദേഹം മാറിയെന്നാണ് റിപ്പോർട്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ കഴിഞ്ഞ വർഷം 92 കോടി രൂപ നികുതി അടച്ചു. അമിതാഭ് ബച്ചൻ 30% കൂടുതൽ അടച്ചതോടെ ബോളിവുഡിലെ ഏറ്റവും ഉയർന്ന നികുതിദായകനായി.
കൽക്കി 2898 എ.ഡി, വേട്ടയ്യൻ തുടങ്ങിയ വലിയ സിനിമകളിൽ അമിതാഭ് ബച്ചൻ അഭിനയിക്കുന്നുണ്ട്. പല മുൻനിര ബ്രാൻഡുകളും അദ്ദേഹത്തെ അവരുടെ അംബാസഡറായി തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഗെയിം ഷോകളിൽ ഒന്നായ കോൻ ബനേഗ ക്രോർപതിയുടെ (കെ.ബി.സി) അവതാരകനുമാണ് അദ്ദേഹം.
2024-25 ലെ മുൻനിര സെലിബ്രിറ്റി നികുതിദായകർ
1. അമിതാഭ് ബച്ചൻ – 120 കോടി രൂപ
2. ഷാരൂഖ് ഖാൻ – 92 കോടി രൂപ
3. ദളപതി വിജയ് – 80 കോടി രൂപ
4. സൽമാൻ ഖാൻ – 75 കോടി രൂപ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.