Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Samantha Ruth Prabhu
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'വിവാഹത്തിനായി പണം...

'വിവാഹത്തിനായി പണം സ്വരൂപിക്കുന്നതിന്​ പകരം...'; പെൺമക്കള​ുടെ മാതാപിതാക്കൾക്ക്​ നിർദേശവുമായി സാമന്ത

text_fields
bookmark_border

പെൺമക്കളുള്ള മാതാപിതാക്കൾക്ക്​ നിർദേശവുമായി തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി. മാതാപിതാക്കൾ പെൺകുട്ടികളുടെ വിവാഹത്തിനായി പണം സ്വരുക്കൂട്ടിവെക്കുന്നതിന്​ പകരം അവരുടെ വിദ്യാഭ്യാസത്തിനായി നിക്ഷേപിക്കുവെന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്​.

ഇന്ത്യൻ ഹോക്കി ടീം ക്യാപ്​റ്റൻ റാണി രാംപാലാണ്​ ആദ്യം പോസ്റ്റ്​ ഷെയർ ചെയ്​തത്​. പിന്നീട്​ സാമന്ത സന്ദേ​ശം ഇൻസ്റ്റഗ്രാം സ്​റ്റോറിയായി പങ്കുവെക്കുകയായിരുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും അവടെ സാമ്പത്തികമായി സ്വതന്ത്രരാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു പോസ്റ്റ്​.


'നിങ്ങളുടെ പെൺമക്കളെ സ്വയം പ്രാപ്​തരാക്കുക. എന്നാൽ, ആരാണ്​ അവളെ വിവാഹം കഴിക്കുന്നതെന്നോർത്ത്​ ആശങ്കപ്പെടേണ്ടതില്ല. അവളുടെ വിവാഹത്തിനായി പണം സ്വരുക്കൂട്ടിവെക്കുന്നതിന്​ പകരം വിദ്യാഭ്യാസത്തിനായി ചെലവഴിക്കൂ. വിവാഹത്തിനായി അവളെ പ്രാപ്​തയാക്കുന്നതിന്​ പകരം സ്വയം പ്രാപ്​തയാക്കാൻ പഠിപ്പിക്കുകയാണ്​ ഏറ്റവും പ്രധാനം. കൂടാതെ സ്വയം സ്​നേഹിക്കാനും പഠിപ്പിക്കുക ' -സാമന്ത കുറിച്ചു.

നടൻ നാഗചൈതന്യയിൽനിന്ന്​ വിവാഹമോചനം തേടുന്നുവെന്ന്​ സാമന്ത അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samantha
News Summary - Instead of Preparing Daughter for Marriage Samantha Ruth Prabhus Message
Next Story