മാതാപിതാക്കളുടെ വിവാഹമോചനം മാനസികമായി തകർത്തോ? വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ
text_fieldsമാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് ആമിർ ഖാന്റെ മകൾ ഇറ ഖാൻ. മാതാപിതാക്കളുടെ വിവാഹമോചനം ശരിയായ കാര്യമായിട്ടാണ് തനിക്ക് തോന്നുന്നതെന്നും എല്ലാ കുട്ടികളേയും പോലെ ആ സമയത്ത് വേദന തോന്നിയെന്നും ഇറ അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ഞങ്ങൾ മക്കളെ അച്ഛനും അമ്മയും തുല്യമായി സ്നേഹിച്ചു. അതിനാൽ മാതാപിതാക്കളുടെ വിവാഹമോചനം തന്നെ ബാധിച്ചിട്ടില്ല; ഇറ കൂട്ടിച്ചേർത്തു. ആമിർ - റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ജുനൈദ് ഖാൻ എന്നൊരു മകൻ കൂടി ഉണ്ട്.
' എന്റെ അച്ഛനും അമ്മയും ഞങ്ങളുടെ മുന്നിൽ വഴക്കുണ്ടാക്കിയിട്ടില്ല. വളരെ ഐക്യത്തോടെയായിരുന്നു അവർ ജീവിച്ചത്. ഞങ്ങൾ (കുടുംബാംഗങ്ങൾ) പരസ്പരം സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്തു. അതിനാൽ തന്നെ, മാതാപിതാക്കളുടെ വിവാഹമോചനം എന്നെ ബാധിച്ചിട്ടില്ലെന്ന് പറയാം.
പക്ഷെ, മാതാപിതാക്കളുടെ വേർപിരിയൽ ഒരു ദിവസത്തെ കാര്യമായിരുന്നില്ല. അവരുടെ ജീവിതം മാറ്റി മറിച്ച സംഭവമായിരുന്നു. ഒരു ബന്ധം ശരിയായ രീതിയിൽ അവസാനിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. ഏതൊരു ബന്ധവും തകരുമ്പോൾ, ഒരുകുട്ടിയെന്ന് നിലയിൽ ഒരു നിശ്ചിത അളവിൽ വേദന തോന്നും, അത് ഞാൻ സമ്മതിക്കുന്നു. ഇതിനെക്കുറിച്ച് ഞാൻ എന്റെ തെറാപ്പിസ്റ്റുമായി സംസാരിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ ആരേയും കുറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്താണ് സംഭവിച്ചതെന്ന് അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കി.
വിവാഹമോചനത്തിന് ശേഷവും ഞങ്ങളെ സംരക്ഷിക്കുന്നതിൽ ഒന്നിച്ചു നിന്നു.അവർ വേർപിരിഞ്ഞെങ്കിലും ഞങ്ങൾക്ക് വേണ്ടി അവർ ഒന്നിച്ചു നിന്നു, ഞങ്ങളെ ഒരുപോലെ സ്നേഹിച്ചു.അതൊരു മഹത്തായ കാര്യമാണ്. അവർ കുടുംബം നല്ലതുപോലെ കൊണ്ടു പോയി'- ഇറ ഖാൻ പറഞ്ഞു.
1986 ആയിരുന്നു ആമിർ ഖാനും റീന ദത്തയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.2002 ഇരുവരും നിയമപരമായി വേർപിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.