'നെറ്റ്ഫ്ലിക്സും, ആമസോൺ പ്രൈമും ഉള്ള ആശുപത്രി മുറി; വളരെയധികം വേദനയിലൂടെ കടന്നുപോയി, ആ അവസ്ഥയിലും അദ്ദേഹം വായിക്കുകയായിരുന്നു'-വിപിൻ ശർമ്മ
text_fieldsഇർഫാൻ ഖാന്റെ അവസാന ചിത്രമായ അംഗ്രേസി മീഡിയം 2020 മാർച്ച് 13 നാണ് തിയറ്ററുകളിൽ എത്തിയത്. ഊഷ്മളതയും വികാരവും നിറഞ്ഞ അച്ഛന്റെയും മകളുടെയും കഥയായിരുന്നു അത്. ഏതാനും ആഴ്ചകൾക്ക് ശേഷം 2020 ഏപ്രിൽ 29 ന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ ബാധിച്ചാണ് ഇർഫാൻ ഖാൻ മരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സുഹൃത്തും സഹനടനുമായ വിപിൻ ശർമ്മ ഇർഫാൻ ഖാനുമൊത്തുമുള്ള ലണ്ടനിലെ അവസാന കൂടിക്കാഴ്ച ഓർമിക്കുകയാണ്.
'അദ്ദേഹവുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച ലണ്ടനിൽ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ കീമോതെറാപ്പി ആരംഭിച്ച ദിവസം. ഞാൻ ആശുപത്രിയിൽ പോയി. റൂമിയുടെ ഒരു പുസ്തകം അദ്ദേഹത്തിന്റെ കിടക്കക്കരികിൽ വെച്ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. ആ അവസ്ഥയിലും അദ്ദേഹം വായിക്കുകയായിരുന്നു. ഇർഫാൻ എത്തിയപ്പോൾ കാപ്പി കുടിക്കാൻ പുറത്തേക്ക് ഇറങ്ങിയ കാര്യം വിപിൻ പങ്കുവെച്ചു. ഞാൻ താഴേക്ക് പോകുകയായിരുന്നു. അദ്ദേഹം ഒരു ഷാൾ ചുറ്റിയിരുന്നതായി എനിക്ക് ഓർമ്മയുണ്ട്. ഞങ്ങൾ കെട്ടിപ്പിടിച്ചു. പിന്നീട് മുറിയിൽ കുറച്ചു നേരം ഒരുമിച്ച് ഇരുന്നു. അദ്ദേഹം ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.
ചില സുഹൃത്തുക്കൾ എല്ലാ ടിവി ചാനലുകളും, നെറ്റ്ഫ്ലിക്സും, ആമസോൺ പ്രൈമും ഉള്ള ആശുപത്രി മുറി അദ്ദേഹത്തിനായി ഒരുക്കിയിരുന്നു. അദ്ദേഹം എല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു പോരാളിയായിരുന്നു. അദ്ദേഹം അനുഭവിച്ച വേദനയുടെ അളവ് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. പക്ഷേ എപ്പോഴും ജിജ്ഞാസയുള്ളവനും, എപ്പോഴും എന്തെങ്കിലും പഠിക്കാൻ ആഗ്രഹിക്കുന്നവനുമായിരുന്നു വിപിൻ ശർമ്മ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.