മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധമില്ല; അന്വേഷണവുമായി സഹകരിക്കുമെന്ന് അർജുൻ രാംപാൽ
text_fieldsമുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് നടൻ അർജുൻ രാംപാലിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ആറുമണിക്കൂറോളം നീണ്ടു.
തനിക്ക് മയക്കുമരുന്ന് ഇടപാടുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ചോദ്യം ചെയ്യലിന് േശഷം അർജുൻ പ്രതികരിച്ചു. 'അേന്വഷണവുമായി ഞാൻ പൂർണമായി സഹകരിക്കുന്നു. എനിക്ക് മയക്കുമരുന്ന് ഇടപാടുകളുമായി യാതൊരു ബന്ധമില്ല. എെൻറ വീട്ടിൽനിന്ന് ഒരു മരുന്നിെൻറ കുറിപ്പടി കണ്ടെത്തിയിരുന്നു. കുറിപ്പടി അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു' -അദ്ദേഹം പറഞ്ഞു.
47കാരനായ അർജുെൻറ വീട്ടിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച മുംബൈയിലെ ഓഫിസിെലത്താൻ നിർദേശിക്കുകയായിരുന്നു.
മയക്കുമരുന്ന് ഇടപാടുകൾ അന്വേഷിക്കുന്ന സംഘത്തെ നടൻ പ്രശംസിച്ചു. അവരുടെ ജോലി നല്ല തീതിയിൽ ചെയ്യുന്നുവെന്നും അന്വേഷണത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അർജുെൻറ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻ.സി.ബി രണ്ടാമതും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഗബ്രിയേലയെ ബുധനാഴ്ച എൻ.സി.ബി ചോദ്യം ചെയ്തു. കേസിൽ നേരത്തേ അഗിസിലാവോസിന് ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്ക് രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് എൻ.സി.ബിയുടെ സംശയം.
കഴിഞ്ഞ ദിവസം ആസ്ട്രേലിയൻ സ്വദേശിയെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. പോൾ ബാർട്ടലിനെയാണ് അറസ്റ്റ് ചെയ്തത്. അഗിസിലാവോസിെൻറ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരിമാഫിയയിലേക്കും നീളുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം ബോളിവുഡ് നിർമാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്ലാറ്റിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.