Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jacqueline Fernandez
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right200 ​േകാടിയുടെ...

200 ​േകാടിയുടെ തട്ടിപ്പ്​​; ​നടി ജാക്വിലിൻ ഫെർണാണ്ടസ്​ നാലാം തവണയും ചോദ്യംചെയ്യലിന്​ ഹാജരായില്ല

text_fields
bookmark_border

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ്​ താരം ജാക്വിലിൻ ​െഫർണാണ്ടസ്​ നാലാം തവണയും ചോദ്യം ചെയ്യലിന്​ എൻഫോഴ്​സ​്​മെന്‍റ്​ ഡയറക്​ടറേറ്റിന്​ മുമ്പിൽ ഹാജരായില്ല. കേസുമായി ബന്ധപ്പെട്ട്​ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ജാക്വിലിനെ ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ്​ അന്വേഷണ സംഘത്തിന്​ മുമ്പിൽ ഹാജരാകാൻ സാധിക്കാത്തതെന്ന്​ അടുത്ത വൃത്തങ്ങൾ പറയുന്നു.

200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന​ കേസിലാണ്​ ചോദ്യം ചെയ്യൽ. സുകേഷ്​ ചന്ദ്രശേഖർ എന്നയാളാണ്​ കേസിലെ പ്രധാന പ്രതി. സുകേഷ്​ ചന്ദ്രശേഖറുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ്​ ഇ.ഡി അന്വേഷിക്കുന്നത്​.

അടുത്ത മാസം ആദ്യ ആഴ്ചവരെ തന്നെ ചോദ്യം ചെയ്യുന്നതിൽ നിന്ന്​ മാറ്റിനിർത്തണമെന്ന്​ ജാക്വിലിൻ വെള്ളിയാഴ്ച ഉദ്യോഗസ്​ഥരോട്​ അഭ്യർഥിച്ചതായാണ്​ വിവരം. എന്നാൽ അന്വേഷണ ഉദ്യോഗസ്​ഥർ അഭ്യർഥന നിരസിച്ചതായാണ്​ റിപ്പോർട്ടുകൾ.

കേസുമായി ബന്ധപ്പെട്ട്​ ജാക്വിലിനെ ആഗസ്റ്റിൽ ഇ.ഡി മണിക്കൂറുകളോളം ചോദ്യം ചെയ്​തിരുന്നു. എന്നാൽ, സുകേഷുമായി മറ്റു സാമ്പത്തിക ഇടപാടുകളില്ലെന്നും ഇയാൾ​ തന്നിൽനിന്നും പണം തട്ടിയെടുത്തതായും നടി ഇ.ഡിയോട്​ വെളിപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood Newsextortion caseEnforcement DirectorateJacqueline Fernandez
News Summary - Jacqueline Fernandez skips ED questioning for fourth time in Rs 200 crore extortion case
Next Story