ആദ്യ ചിത്രം മുതൽ ശ്രദ്ധിക്കുന്നു; ദുൽഖറിനോടുള്ള ആരാധനയെക്കുറിച്ച് ശിവ രാജ്കുമാർ
text_fieldsനടൻ ദുൽഖർ സൽമാനോടുള്ള ആരാധനയെ കുറിച്ച് കന്നഡ താരം ശിവ രാജ്കുമാർ. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കെടുത്ത ചടങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മോഹൻലാലും മമ്മൂട്ടിയുമായുളള അടുത്ത സൗഹൃദത്തെ കുറിച്ചും ശിവ രാജ്കുമാർ പറഞ്ഞു.
ദുൽഖറിന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിക്കാറുണ്ട്. ഞാൻ വലിയ ആരാധകനാണ്. വളരെ മികച്ച നടനാണ് അദ്ദേഹം. അതുപോലെ ഞാൻ ആരാധിക്കുന്ന മുതിർന്ന നടനാണ് മമ്മൂട്ടി. കഴിഞ്ഞ 30- 35 വർഷത്തോളമായി ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നുണ്ട്.
മോഹൻലാൽ സാറുമായും വളരെ അടുത്ത സൗഹൃദമാണുള്ളത്. എന്റെ കുടുംബവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഇന്ത്യൻ സിനിമയിലെ മാസ്റ്റേസാണ് മോഹൻലാലും മമ്മൂട്ടിയും. ജയറാം എനിക്ക് സഹോദരനാണ്. കേരളത്തിൽ വരുമ്പോൾ ഒന്നിച്ച് സിനിമ ചെയ്യണമെന്ന് അദ്ദേഹം പറയാറുണ്ട്. അതുപോലെ തിലകൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളേയും എനിക്ക് വളരെ ഇഷ്ടമാണ്- ശിവ രാജ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.