തലൈവരുടെ എതിരാളി തലൈവർ തന്നെ; അപൂർവ നേട്ടവുമായി രജനികാന്ത്! ജയിലർ കുതിക്കുന്നു
text_fieldsബോക്സോഫീസിൽ തലൈവരുടെ തേരോട്ടം അവസാനിക്കുന്നില്ല. ആഗസ്റ്റ്10 ന് തിയറ്ററുകളിൽ എത്തിയ രജനികാന്തിന്റെ ജയിലർ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. 250 കോടി ബജറ്റിൽ നെൽസൺ സംവിധാനം ചെയ്ത ചിത്രം കോളിവുഡിൽ മറ്റൊരു ചരിത്രമായി മാറുകയാണ്.
ജയിലർ തിയറ്ററുകളിൽ 18 ദിവസം പിന്നിടുമ്പോൾ, തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി മാറുകയാണ്. രജനികാന്തിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത 2.0യാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ(665 കോടി) തമിഴ് ചിത്രം. പൊന്നിയിൻ സെൽവനാണ് മൂന്നാം സ്ഥാനത്ത്. വരും ദിവസങ്ങളിൽ ജയിലർ 2.0 യെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
ഇതിനോടകം ആഗോളതലത്തിൽ 600 കോടിയാണ് ജയിലർ നേടിയിരിക്കുന്നത്. ഞായറാഴ്ച മാത്രം ചിത്രം നേടിയത് 6.68 കോടിയാണ്. 185 കോടിയാണ് ഓവർസീസ് കളക്ഷൻ.
തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ജയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കമൽഹാസന്റെ വിക്രമാണ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രം. നിലവിൽ രണ്ടാം സ്ഥാനത്താണ് ജയിലർ. ഓണം അവധിയോടെ ചിത്രം ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.