പ്രതിഫലത്തിൽ എ.ആർ റഹ്മാനെ പിന്നിലാക്കി സംഗീത സംവിധായകൻ അനിരുദ്ധ്! ഒരു ചിത്രത്തിന് വാങ്ങുന്നത് കോടികൾ
text_fieldsതെന്നിന്ത്യൻ സിനിമാ ലോകത്ത് മാത്രമല്ല ബോളിവുഡിലും സംഗീത സംവിധായകൻ അനിരുദ്ധ് ചർച്ചയായിരിക്കുകയാണ്. ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തിന്റെ ടീസർ പുറത്ത് ഇറങ്ങിയതോടെ അനിരുദ്ധിന്റെ സംഗീതവും ചർച്ചയായിട്ടുണ്ട്.
ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എന്ന റെക്കോർഡ് അനിരുദ്ധ് സ്വന്തമാക്കിയിരിക്കുകയാണ്. തമിഴ് മാധ്യമങ്ങൾ പുറത്തുവിടുന് റിപ്പോർട്ട് പ്രകാരം 10 കോടി രൂപയാണ് പ്രതിഫലമത്രേ. എ. ആർ റഹ്മാൻ എട്ട് കോടി രൂപയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്. പുറത്തു വരുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായിരിക്കും അനിരുദ്ധ്.
2012 ൽ പുറത്ത് ഇറങ്ങിയ ധനുഷ് ചിത്രമായ 'ത്രീ'യിലൂടെയാണ് അനിരുദ്ധ് സിനിമാ സംഗീത സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നത്. ആദ്യ ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. എസ്. ആർ.കെയുടെ ജവാൻ കൂടാതെ വിജയുടെ ലിയോ, രജനികാന്ത് ചിത്രം ജയിലർ, ജൂനിയർ എൻ.ടി.ആറിന്റെ ദേവര, കമൽഹാസന്റെ ഇന്ത്യൻ 2, അജിത് ചിത്രം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് സംഗീതമൊരുക്കുന്നത് അനിരുദ്ധാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.