ബോളിവുഡ് താരം ജോൺ എബ്രഹാമിനും ഭാര്യ പ്രിയക്കും കോവിഡ്
text_fieldsമുംബൈ: ബോളിവുഡ് താരം ജോൺ എബ്രഹാമിനും ഭാര്യ പ്രിയ റുഞ്ചാലിനും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരും നിരീക്ഷണത്തിൽ കഴിയുകയാണെന്ന് ജോൺ എബ്രഹാം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.
മൂന്നുദിവസം മുമ്പ് കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തിയിരുന്നു. തുടർന്ന് രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പരിശോധനക്ക് വിധേയമാകുകയായിരുന്നുവെന്നും താരം ആരാധകരെയും സുഹൃത്തുക്കളെയും അറിയിച്ചു.
'മൂന്നു ദിവസം മുമ്പ് സമ്പർക്കം പുലർത്തിയ വ്യക്തിക്ക് കോവിഡ് പോസിറ്റീവായെന്ന് അറിഞ്ഞു. തുടർന്ന് പ്രിയയും ഞാനും പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഞങ്ങൾ ഇരുവരും മറ്റാരുമായി സമ്പർക്കം പുലർത്തിയിട്ടില്ല. ഞങ്ങൾ ഇരുവരും വാക്സിനേഷൻ സ്വീകരിച്ചിരുന്നെങ്കിലും ചെറിയ രോഗലക്ഷണങ്ങളുണ്ട്. ആരോഗ്യത്തോടെയിരിക്കൂ. മാസ്ക് ധരിക്കൂ' -ജോൺ എബ്രഹാം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.