ഇത് ജോജു ആണോ! നടന്റെ പുതിയ ലുക്ക് വൈറലാവുന്നു
text_fieldsസോഷ്യൽ മീഡിയയിൽ വൈറലായി നടൻ ജോജു ജോർജിന്റെ പുതിയ ലുക്ക്.ജോഷി ചിത്രമായ ആന്റണിക്ക് വേണ്ടിയാണ് നടൻ ശരീരഭാരം കുറച്ചിരിക്കുന്നത്. ചിത്രത്തിൽ ആന്റണി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടന്റെ ലുക്ക് ആരാധകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.
2019 -ൽ പുറത്ത് ഇറങ്ങിയ പൊറുഞ്ചു മറിയം ജോസിന് ശേഷം ജോജു ജോർജു ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. സിനിമയുടെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കും. പൊറുഞ്ചുവിലെ താരങ്ങളായ നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ഈ ചിത്രത്തിലുണ്ട്. വിജയരാഘവന്‍, ആശ ശരത്ത്, കല്യാണി പ്രിയദര്‍ശൻ തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം- രണദിവെ, എഡിറ്റിങ് -ശ്യാം ശശിധരന്‍, സംഗീത സംവിധാനം- ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, കലാസംവിധാനം-ദിലീപ് നാഥ്, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വിതരണം- അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആര്‍ഒ ശബരി, മാര്‍ക്കറ്റിങ്ങ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.