പ്രിയപ്പെട്ട സംവിധായകൻ അദ്ദേഹമാണ്; ആഗ്രഹം പരസ്യമായി പറഞ്ഞ് ജൂനിയർ എൻ.ടി.ആർ
text_fieldsതന്റെ പ്രിയപ്പെട്ട സംവിധായകന്റെ പേര് വെളിപ്പെടുത്തിയ നടൻ ജൂനിയർ എൻ.ടി.ആർ. ഒപ്പം അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹവും പങ്കുവെച്ചു. തമിഴ് സംവിധായകൻ വെട്രിമാരനാണ് നടന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. അദ്ദേഹത്തിനൊപ്പം തമിഴിൽ ഒരു സിനിമ ചെയ്യണമെന്നാണ് നടന്റെ ആഗ്രഹം. തന്റെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രമായ ദേവരയുടെ പ്രമേഷന്റെ ഭാഗമായി ചെന്നൈയിലെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
തമിഴിൽ എപ്പോഴാണ് ചിത്രം ചെയ്യുക എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.' ഈ ചോദ്യം ഞാൻ എന്റെ പ്രിയപ്പെട്ട സംവിധായകനോട് ചോദിക്കുകയാണ്. വെട്രിമാരൻ സാർ, ദയവായി എന്നെവെച്ചൊരു തമിഴ് ചിത്രം ചെയ്യു. ഞാൻ നിങ്ങൾക്ക് വേണ്ടി ഒരു തമിഴ് സിനിമയിൽ അഭിനയിക്കും. അത് നമുക്ക് തെലുങ്കിലേക്ക് ഡബ്ബ് ചെയ്യാം'- ജൂനിയർ എൻ.ടി ആർ പറഞ്ഞു.
സെപ്റ്റംബർ 27 നാണ് ജൂനിയര്‍ എൻ.ടി.ആറിന്റെ ദേവര തിയറ്ററുകളിലെത്തുന്നത്.ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക.സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്,ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിങ് എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഛായാഗ്രാഹണം രത്നവേലുവാണ്. സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.