മാധുരി ദീക്ഷിത്തുമായി സിനിമ ചെയ്യാൻ താൽപര്യമില്ലായിരുന്നു; കാരണം വെളിപ്പെടുത്തി ജൂഹി ചൗള
text_fieldsതൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളാണ് മാധുരി ദീക്ഷിത്തും ജൂഹി ചൗളയും. എന്നാൽ, തുടക്കത്തിൽ ഇരുവരും സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്നില്ല. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജൂഹി ചൗള.
'ഞാനും മാധുരിയും ഏകദേശം ഒരേ സമയത്ത് സിനിമയിൽ എത്തിയവരാണ്. ഞങ്ങൾക്കിടയിൽ ഒരു മത്സരം ഉണ്ടായിരുന്നു. ഈ മത്സരം വളരെക്കാലം തുടർന്നു പോയി.ഞങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങളിലായി മാറി മാറി വന്നു.
അങ്ങനെയിരിക്കെ യഷ് ചോപ്ര ‘ദിൽ തോ പാഗൽ ഹേ’ എന്ന ചിത്രവുമായി എന്നെ സമീപിച്ചു. കരീഷ്മ കപൂർ അവതരിപ്പിച്ച നിഷ എന്ന കഥാപാത്രമായിരുന്നു വാഗ്ദാനം ചെയ്തത്. കഥ കേട്ടപ്പോൾ സഹനടിയായിട്ടാണ് തോന്നിയത്. മധുരി ദീക്ഷിത്തും സിനിമയുടെ ഭാഗമായിരുന്നു. ചില ഈഗോ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാൻ ആ ചിത്രം ചെയ്തില്ല. പിന്നീട് ആ ചിത്രത്തിലെ അഭിനയത്തിന് കരീഷ്മ കപൂറിന് ആ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചു'- ജൂഹി ചൗള പറഞ്ഞു.
മുമ്പൊരിക്കൽ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ,താൻ ഒരിക്കലും ജൂഹി ചൗളയെ എതിരാളിയായി കണ്ടിട്ടില്ലെന്ന് മാധുരി ദീക്ഷിത് പറഞ്ഞിരുന്നു. 2014ൽ ജൂഹിയും മാധുരി ദീക്ഷിത്തും ഒന്നിച്ചെത്തിയ ചിത്രമായ ഗുലാബ് ഗാങുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'ജൂഹിയെ ഒരിക്കലും എതിരാളിയായി കണ്ടിട്ടില്ല. ആരുമായും പ്രവർത്തിക്കുന്നതിൽ എനിക്ക് ഒരു മടിയുമില്ല.ഞങ്ങൾ അഭിനേതാക്കൾ ഫിനിഷിങ് ലൈനിലേക്ക് ഓടുന്ന കുതിരകളല്ല. ഇതൊരു സർഗാത്മക മേഖലയാണ്.ചില റോളുകൾ ഇഷ്ടപ്പെടുന്നു. ഇഷ്ടമുള്ള ആളുകൾക്കൊപ്പം പ്രവർത്തിക്കുന്നു. ഐശ്വര്യ റായ്, കരിഷ്മ കപൂർ, പ്രീതി സിന്റ എന്നിവർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്' -മാധുരി ദീക്ഷിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.