രണ്ട് നല്ല മനുഷ്യർക്ക് എപ്പോഴും പരസ്പരം നന്നായിരിക്കാൻ കഴിയില്ല; ആമിർ- റീന വിവാഹമോചനത്തെക്കുറിച്ച് മകൻ
text_fieldsഏറെ ആരാധകരുള്ള താരപുത്രനാണ് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ. 2024 ൽ മഹാരാജ എന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ബോളിവുഡിലെത്തുന്നത്. താരപുത്രന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ആമിർ ഖാൻ- റീന ദമ്പതികളുടെ മകനാണ് ജുനൈദ്. ഇപ്പോഴിത മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് പറയുകയാണ് ജുനൈദ്. രണ്ട് നല്ല മനുഷ്യർക്ക് ചിലപ്പോൾ പരസ്പരം നന്നായിരിക്കാൻ കഴിയില്ലെന്നാണ് ജുനൈദ് പറയുന്നത്.
'എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. എന്നാൽ എനിക്കും സഹോദരിക്കും ഒരു കുറവും രണ്ടുപേരും വരുത്തിയിട്ടില്ല.അവർ ഒരുമിച്ചല്ല എന്ന തോന്നൽ ഞങ്ങൾക്ക് ഉണ്ടായിട്ടില്ല. എന്റെ 19 വയസുവരെ അവർ വഴക്ക് കൂടുന്നത് ഞാൻ കണ്ടിട്ടില്ല. എന്റെ 19ാം വയസ്സിലാണ് ആദ്യമായി അവർ വഴക്കിടുന്നത് കാണുന്നത്. പക്ഷെ എന്റേയും സഹോദരിയുടെയും കാര്യത്തിൽ അവർ ഒറ്റക്കെട്ടായിരുന്നു. പക്വതയോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഒരുപക്ഷേ ഇത് പക്വതയുള്ള ഒരു കാര്യമാണെന്ന് ഞാൻ കരുതുന്നു. രണ്ട് നല്ല ആളുകൾ എപ്പോഴും ഒരുമിച്ച് നല്ലവരായിരിക്കില്ല കഴിയില്ലെന്നാണ് ഇതിൽ നിന്ന് ഞാൻ മനസിലാക്കുന്നത്. അവർ ഏറ്റവും മികച്ച തീരുമാനമാണ് എടുത്തത്. അതുകൊണ്ടായിരിക്കാം എനിക്ക് സഹോദരിക്കും നല്ലൊരു കുട്ടിക്കാലം കിട്ടിയത്.
ചൊവ്വാഴ്ച വൈകുന്നേരങ്ങൾ ഞങ്ങൾ ഒന്നിച്ച് ചേരാറുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതു സ്ഥിരമാണ്. കാലം കഴിയുന്തോറും നമ്മളിൽ മാറ്റം വരാം. ഇപ്പോൾ പിതാവ് ഞങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായി തോന്നുന്നു. ചിലപ്പോൾ ഇതൊരു നല്ല കാര്യമായിരിക്കാം'- ജുനൈദ് ഖാൻ മാധ്യമപ്രവർത്തകനായ വിക്കി ലാൽവാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
1986-ലാണ് ആമിറും റീനയും വിവാഹിതരാകുന്നത്. 2002-ല്‍ അവര്‍ വേര്‍പിരിഞ്ഞു. അദ്വൈത് ചന്ദന്റെ സംവിധാനത്തില്‍ 'ലവ്‌യപാ' എന്ന ചിത്രമാണ് ജുനൈദിന്റേതായി അടുത്ത് റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരി ഏഴിന് തിയറ്ററിലെത്തുന്ന ചിത്രത്തില്‍ ശ്രീദേവിയുടെ ഇളയമകള്‍ ഖുഷി കപൂറാണ് നായിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.