ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ ജൂറി അംഗത്തെ ഒഴിവാക്കി; ഉന്നത ഇടപെടലെന്ന് ആരോപണം
text_fieldsതിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ ജൂറി അംഗമായ മലയാളി സംവിധായകൻ സജിൻ ബാബുവിന് ക്ഷണമില്ല. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇങ്ങനെയൊരു പ്രശ്നം സംഭവിക്കാൻ കാരണം 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇട്ട ഫേസ്ബുക്ക് കുറിപ്പായിരിക്കാമെന്നാണ് സജിൻ ബാബുവിന്‍റെ ആരോപണം. മറ്റ് ജൂറിയംഗങ്ങൾക്ക് എല്ലാവർക്കും ക്ഷണം കിട്ടിയെന്നും എന്നാൽ തന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം അറിയില്ലെന്നും സജിൻ ബാബു പറഞ്ഞു.
നാഷനൽ ഫിലിം അവാർഡ്സ് സൗത്ത് പാനൽ- ഒന്നിൽ (തമിഴ്, മലയാളം) ജൂറി അംഗമായിരുന്നു സജിൻ ബാബു. കെ.എസ്.എഫ്.ഡി.സി നിർമിച്ച ‘നിഷിദ്ധോ’ എന്ന ചിത്രം ദേശീയ പുരസ്കാരത്തിന് അയച്ചപ്പോൾ സെൻസർ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും ദൈർഘ്യം കുറവായിരുന്നെന്നും സജിൻ ബാബു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇത് ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിന് സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമത്തിന് എതിരായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറിപ്പ് പോസ്റ്റ് ചെയ്ത് ഉടൻതന്നെ കെ.എസ്.എഫ്.ഡി.സിയിലെ ഒരു ഉന്നതനിൽനിന്ന് കോൾ വന്നെന്ന് സജിൻ ബാബു പറയുന്നു. ആരെയും കുറ്റപ്പെടുത്തിയതല്ലെന്നും കെ.എസ്.എഫ്.ഡി.സി പോലൊരു സ്ഥാപനത്തിൽനിന്ന് ഭാവിയിൽ ഇങ്ങനെയൊരു തെറ്റ് സംഭവിക്കരുതെന്ന് മാത്രമേ കരുതിയുള്ളൂവെന്നും അദ്ദേഹത്തോട് പറഞ്ഞെന്നും സജിൻ ബാബു പറയുന്നു. ഏതാനും മിനിറ്റുകൾക്കുശേഷം, എൻ.എഫ്.എ സെല്ലിൽനിന്ന് ഇമെയിൽ ലഭിച്ചു. ജൂറി ചർച്ചകളുടെ വെളിപ്പെടുത്തൽ ഭാവിയിൽ ജൂറി അംഗത്തെ വിലക്കുന്നതിന് കാരണമായേക്കാമെന്നായിരുന്നു അതിലെ ഉള്ളടക്കം.
അവർക്കുള്ള മറുപടിയിൽ, ജൂറി ചർച്ചകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു ചലച്ചിത്ര നിർമാതാവ് എന്നനിലയിൽ സഹസംവിധായകരുടെ സാധ്യതകളെ ഹനിക്കുന്ന രീതികൾ വെളിച്ചത്തുകൊണ്ടുവരേണ്ടത് എന്റെ കടമയാണെന്നും സജിൻ ബാബു വ്യക്തമാക്കിയിരുന്നത്രെ.
കുറിപ്പിന്റെ പൂർണരൂപം:
ഈ വർഷം എനിക്ക് 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് സൗത്ത് പാനൽ-1-ന്റെ (തമിഴ്, മലയാളം) ജൂറിയുടെ ഭാഗമാകാനുള്ള ഭാഗ്യമുണ്ടായി. നാളെ ദേശീയ അവാർഡ് ദാന ചടങ്ങാണ്, എന്നാൽ അതേക്കുറിച്ച് എനിക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പോ ക്ഷണമോ ലഭിച്ചിട്ടില്ല. എന്റെ സഹ ജൂറി അംഗങ്ങൾക്ക് ക്ഷണം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ, ഞാൻ കുറച്ച് ദിവസങ്ങൾ കാത്തിരുന്നു, ഔദ്യോഗിക ഇമെയിലൊന്നും ലഭിക്കാത്തതിനെത്തുടർന്ന്, കഴിഞ്ഞ ആഴ്ച ഞാൻ NFA സെല്ലുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ എന്റെ എല്ലാ ഫോൺ കോളുകളോടും സ്വകാര്യ സന്ദേശങ്ങളോടും ഔദ്യോഗിക ഇമെയിലുകളോടും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ഒഴിവാക്കലിന്റെ കാരണം എന്തെന്ന് എന്നെ ഒരു രീതിയിലും അറിയിച്ചിട്ടുമില്ല. ഇത് അറിഞ്ഞ സഹ ജൂറി അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതിന് പിന്നിലെ കാരണം മനസ്സിലാക്കാൻ 69-ാമത് എൻഎഫ്എ സെല്ലുമായി ബന്ധപ്പെട്ടപ്പോഴും വ്യക്തമായ കാരണങ്ങളൊന്നും കിട്ടിയില്ല. ജൂറി അംഗങ്ങളായ ഞങ്ങളെല്ലാവരും 20 ദിവസത്തോളം സമയവും ഊർജവും ചെലവഴിച്ചു സിനിമകൾ കാണുകയും വിലയിരുത്തുകയും ചെയ്തതാണ്. മറ്റെല്ലാവർക്കും അവരുടെ ക്ഷണം ലഭിച്ചപ്പോൾ, എന്നെ ഒഴിവാക്കിയതിന് പിന്നിലെ കാരണം എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ഔദ്യോഗികമായി ഒരു കാരണവും പറഞ്ഞിട്ടില്ലാത്തതിനാൽ, 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് ശേഷം ഞാൻ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണം എന്ന് ഞാൻ കരുതുകയാണ്, 69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ നിർമ്മിച്ച ഒരു സിനിമ സമർപ്പിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ പിഴവ് വെളിച്ചത്തുകൊണ്ടുവന്ന ഒരു കുറിപ്പായിരുന്നു അത്. എൻഎഫ്എ ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് അൽപ സമയത്തിനകം കെഎസ്എഫ്ഡിസിയിലെ ഒരു പ്രമുഖനിൽ നിന്ന് എനിക്ക് ഫോൺ വന്നു. ആരെയും കുറ്റപ്പെടുത്തലല്ല എന്റെ ഉദ്ദേശമെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കി. ദേശീയ ചലച്ചിത്ര അവാർഡിന് ഒരു സിനിമ സമർപ്പിക്കുമ്പോൾ അടിസ്ഥാന നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിൽ സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്, പ്രത്യേകിച്ച് കെഎസ്എഫ്ഡിസി പോലുള്ള ഒരു സംഘടനയിൽ നിന്ന് ഇത് സംഭവിക്കരുത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കൂടാതെ വളർന്നു വരുന്ന ചലച്ചിത്ര പ്രവർത്തകരോടുള്ള ഒരു അനീതിയാണ് എന്ന ചിന്തയും അതിനു പിന്നിലുണ്ടായിരുന്നു. അതിനെക്കുറിച്ച് എൻഎഫ്ഡിസിയുമായി സംസാരിക്കാമെന്ന് ആ വ്യക്തി എന്നോട് പറഞ്ഞു.
അതിന് ഏതാനും മിനിറ്റുകൾക്ക് ശേഷം, ജൂറി ചർച്ചകളുടെ ഏതെങ്കിലും വെളിപ്പെടുത്തൽ ഭാവിയിൽ ജൂറി അംഗത്തെ വിലക്കുന്നതിന് കാരണമായേക്കാമെന്ന് NFA സെല്ലിൽ നിന്ന് എനിക്ക് ഒരു ഔദ്യോഗിക ഇമെയിൽ ലഭിച്ചു. അവർക്കുള്ള എന്റെ പ്രതികരണ ഇമെയിലിൽ, ഒരു ഘട്ടത്തിലും ഞാൻ ജൂറി ചർച്ചകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും ഒരു ചലച്ചിത്ര സംവിധായകൻ എന്ന നിലയിൽ സഹസംവിധായകരുടെ ഭാവിയെ ഇല്ലാതാക്കുന്ന പ്രവൃത്തികൾ വെളിച്ചത്തുകൊണ്ടുവരേണ്ടത് എന്റെ കടമയാണെന്നും ഞാൻ വ്യക്തമാക്കി.
ഒരു കലാകാരൻ എന്ന നിലയിലും ജൂറി അംഗം എന്ന നിലയിലും ഒരു പൗരൻ എന്ന നിലയിലും എന്നെ ഒഴിവാക്കാനുള്ള കാരണം എന്തായിരുന്നാലും അത് അറിയാനുള്ള അവകാശം എനിക്കുണ്ട്, അത് എന്നെ അറിയിക്കേണ്ടത് 69-ാമത്തെ NFA സെല്ലിന്റെ കടമയാണ്. മാത്രമല്ല, പ്രതികരണത്തിന്റെയും ആശയവിനിമയത്തിന്റെയും പൂർണ്ണമായ അഭാവം കലയെയും കലാകാരന്മാരെയും അംഗീകരിക്കുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു പൊതു സ്ഥാപനത്തിലെ അംഗങ്ങൾക്ക് അനുയോജ്യമായ ഒരു പ്രൊഫഷണൽ പെരുമാറ്റമല്ല.
This year I had the privilege to be part of the jury for the 69th National Film Awards South Panel-I (Tamil and Malayalam). Tomorrow is the 69th National Awards ceremony but I have not yet received any official intimation or invitation about it. When I learned that my fellow jury members have received their invitation, I waited for a while and after receiving no official email, last week I tried contacting the NFA cell. But all my phone calls, personal messages and official emails have not been responded to. I have not been informed of the reason for this exclusion. Even when fellow jury members and well-wishers have contacted the 69th NFA cell to understand the reason behind this, no clear reasons have been given to them either. All of us jury members have dedicated considerable time and energy for about 20 days deliberating on the movies. When everyone else has received their invitation, I don’t understand the reason behind excluding me.
Because I have not been given any reason officially, from my understanding, I can only assume the reason for this to be a facebook post that I had written after the 69th National Film Awards were announced. The post was in Malayalam, and it brought to light a procedural lapse on the part of Kerala State Film Development Corporation with regard to their submission for the 69th National Film Awards a movie produced by them. This procedural lapse was regarding the violation of NFA Rules of Submission. Within a short time of sharing the Facebook post, I received a call from a prominent person of KSFDC. I made it clear to him that my intention was not to blame anyone. I only wanted to point out the mistake made in following the basic rules and regulations when submitting a movie for the National Film Awards, which especially should not happen from an organization like KSFDC.
The person then told me he would talk to NFDC about it. A few minutes after that, I received an official email from the NFA cell that said that any disclosure of jury deliberations may lead to a ban on the jury member in the future. In my response email to them I made it clear that at no point have I disclosed any jury deliberations, and that as a filmmaker I consider it my duty to bring to light practices that harm the potential possibilities of fellow filmmakers.
Whatever be the reason for my exclusion, as an artist, as a jury member and a citizen I have the right to be informed of it and it is the duty of the 69th NFA cell to inform me the same. Moreover, this complete lack of response and communication is not a professional conduct befitting members of a public office that is dedicated to recognizing art and artists.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.