Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകങ്കുവയെ തകർക്കാൻ ...

കങ്കുവയെ തകർക്കാൻ നോക്കുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി ജ്യോതിക

text_fields
bookmark_border
കങ്കുവയെ തകർക്കാൻ  നോക്കുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി ജ്യോതിക
cancel

സൂര്യ ചിത്രമായ കങ്കുവയെ പ്രശംസിച്ച് ജ്യോതിക. ഒരു സിനിമ പ്രേമിയായിട്ടാണ് കുറിപ്പ് പങ്കുവെക്കുന്നതെന്നും സൂര്യയെ ഓർത്ത് അഭിമാനിക്കുന്നെന്നും ജ്യോതിക സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമയെക്കുറിച്ച് പ്രചരിച്ച വിമർശനങ്ങളെക്കുറിച്ചും നടി പറയുന്നുണ്ട്. മൂന്ന് മണിക്കൂറിൽ അര മണിക്കൂർ മാത്രമാണ് പ്രശ്നം നേരിട്ടത്. വലിയ പരീക്ഷണ ചിത്രങ്ങളിൽ ഇത്തരത്തിലുള്ള പോരായ്മ ഉണ്ടാകുമെന്നും നടി കൂട്ടിച്ചേർത്തു.

' ഈ കുറിപ്പ് എഴുതുന്നത് സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, ഒരു സിനിമ പ്രേമിയായിട്ടാണ്. കങ്കുവ ഒരു മികച്ച കാഴ്ചാനുഭവമാണ്. സൂര്യയെ ഓർത്ത് ഏറെ അഭിമാനിക്കുന്നു. സിനിമയിലെ അര മണിക്കൂർ വർക്കായില്ല. ശബ്ദം പ്രശ്നമായിരുന്നു.ഒട്ടുമിക്ക പരീക്ഷണ ഇന്ത്യൻ സിനിമകളിൽ പിഴവ് സംഭവിക്കാറുണ്ട്. മൂന്ന് മണിക്കൂറിൽ ആദ്യത്തെ അര മണിക്കൂർ മാത്രാണ് ഈ പ്രശ്നം നേരിട്ടത്. സിനിമയെക്കറിച്ച് വന്ന നെഗറ്റീവ് റിവ്യൂസ് എന്നെ ആശ്ചര്യപ്പെടുത്തി. കാരണം ഇതിനു മുമ്പ് ഞാൻ കണ്ട മോശം ചിത്രങ്ങൾക്ക് പോലും ഇത്രയും നെഗറ്റീവ് റിവ്യു കണ്ടിട്ടില്ല. അതിപ്പോൾ സത്രീകളെ അപമാനിക്കുന്നതോ ഡബിൾ മീനിങ് ഡയലോഗുള്ളതായാലോ പ്രശ്നമില്ല.

കങ്കുവയുടെ പ്രയത്നത്തിന് കൈയടി അർഹിക്കുമ്പോൾ, ആദ്യ ഷോ തീരുന്നതിന് മുമ്പുതന്നെ ഒന്നിലധികം സിനിമ ഗ്രൂപ്പുകളിൽ വിമർശനങ്ങളാണ് വരുന്നത്. ആദ്യ ദിവസം തന്നെ ഇത്രമാത്രം വിമർശനം ഉയരുന്നത് വളരെ സങ്കടകരമാണ്.ഒന്നിലേറെ ഗ്രൂപ്പുകളുടെ പ്രൊപ്പഗാന്‍ഡ പോലെ തോന്നുന്നു.ചിത്രത്തിന്റെ കണ്‍സെപ്റ്റും 3ഡി ചെയ്യാനെടുത്ത പ്രയത്‌നവും ഗംഭീര ദൃശ്യങ്ങളും കൈയടി അര്‍ഹിക്കുന്നു. കങ്കുവ ടീം നിങ്ങൾക്ക് അഭിമാനിക്കാം, കാരണം ഈ വിമർശിക്കുന്നവർ സിനിമക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല - ജ്യോതിക കുറിച്ചു.

നവംബർ 14 ആണ് സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രമായ കങ്കുവ തിയറ്ററുകളിലെത്തിയത്.സൂര്യ ഇരട്ട വേഷം ചെയ്ത ഈ ചിത്രത്തില്‍ ബോളിവുഡ് താരം ബോബി ഡിയോള്‍ ആണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്. ദിശ പട്ടാണിയാണ് ചിത്രത്തിലെ നായിക. യോഗി ബാബു, കെ എസ് രവികുമാര്‍, നടരാജന്‍ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്സ്ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മദന്‍ കര്‍ക്കി, ആദി നാരായണ, സംവിധായകന്‍ ശിവ എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം, 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന കഥയാണ് പറയുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ആകർഷണം. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuriyaKanguvaJyothika
News Summary - Jyotika surprised with Kanguva's negative reviews
Next Story