രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ഭയം തോന്നുന്നു, ഇത് നല്ലതല്ല; ജിയോ ബേബി
text_fieldsഇന്ന് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളില്‍ ഭയം തോന്നുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിപ്രായം വ്യക്തമാക്കിയത്. മതപരവും രാഷ്ട്രീയപരവുമായ സെൻസറിങ്ങിലൂടെ സിനിമ കടന്നു പോകുന്നുണ്ടെന്നും ഇത് സിനിമക്കോ കലാകാരന്മാര്‍ക്കോ സമൂഹത്തിനോ നല്ലതല്ലെന്നും സംവിധായകൻ പറഞ്ഞു.
'ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു. ഇന്ന് സിനിമക്ക് മേൽ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നുണ്ട്. സംവിധായകർക്ക് മാത്രമല്ല കലാകാരന്മാർക്കും ഇത് ആശങ്കാജനകമാണ്. അടുത്തിടെ ഒരു സിനിമ ഒ.ടി.ടിയിൽ നിന്ന് പിന്‍വലിച്ചു. ഫലത്തില്‍, ഞങ്ങള്‍ കുറ്റകൃത്യമോ മറ്റെന്തെങ്കിലുമോ ചെയ്യുകയാണെന്ന് അവര്‍ സ്വയം അംഗീകരിക്കുകയാണ്. അത് സിനിമക്കോ കലാകാരന്മാര്‍ക്കോ സമൂഹത്തിനോ നല്ലതല്ല. ഇത്തരത്തിലുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനോ സ്ട്രീം ചെയ്യുന്നതിനോ വേണ്ടി നമ്മള്‍ പുതിയ പ്ലാറ്റ്‌ഫോമുകള്‍ കണ്ടെത്തണം. ചില സമയങ്ങളില്‍ ഒരുപാട് കലാകാരന്മാര്‍ അവരുടെ കലയുടെ പേരില്‍ ജയിലിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഞാന്‍ ഭയപ്പെടുന്നു. എന്നാല്‍ നമ്മള്‍ ഒരുമിച്ച് പോരാടിയാല്‍ നമ്മള്‍ ഇതില്‍ വിജയിക്കും. കലയിൽ പ്രതീക്ഷയുണ്ട്,’ ജിയോ ബേബി പറയുന്നു.
കാതല്‍ ദ കോര്‍ ആണ് ജിയോ ബേബിയുടെ ഏറ്റവും പുതിയ ചിത്രം. മമ്മൂട്ടി, ജ്യോതിക എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.