Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightനിങ്ങൾ എത്തിയ...

നിങ്ങൾ എത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മക്ക് സാധിച്ചു; ഈ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ -കമൽഹാസൻ

text_fields
bookmark_border
Kamal Haasans condolence message to Mammootty
cancel

ടൻ മമ്മൂട്ടിയുടെ മാതാവിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് കമൽഹാസൻ. ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങൾ കാണാൻ ഉമ്മക്കായെന്നും സംതൃപ്തിയോടെയായിരിക്കും അവർ ഈ ലോകത്തോട് വിടവാങ്ങിയത് എന്നും കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെപറ്റി അറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവർ ഈ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു’, കമൽ ഹാസൻ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 93 വയസ്സായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal haasan
News Summary - Kamal Haasan's condolence message to Mammootty
Next Story