ജ്യോതികയുടെ പ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുക അസാധ്യം -നടിയെ പുകഴ്ത്തി കങ്കണ
text_fieldsനടി ജ്യോതികയെ പ്രശംസിച്ച് കങ്കണ. ട്വിറ്ററിലൂടെയാണ് നടിയെ കുറിച്ച് വാചാലയായത്. ഒരു അഭിമുഖത്തിൽ പ്രിയപ്പെട്ട ബോളിവുഡ് താരം കങ്കണയാണെന്ന് ജ്യോതിക പറഞ്ഞിരുന്നു. ആ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. ജ്യോതിക ഉഗ്രൻ പ്രകടനം കാഴ്ചവെച്ച സൂപ്പർ ഹിറ്റ് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിൽ കങ്കണയാണ് നായിക.
'ഈ വാക്കുകൾ പ്രോത്സാഹിപ്പിക്കുന്നു.ജ്യോതിക ജിയുടെ ചന്ദ്രമുഖിയിലെ പ്രകടനം എല്ലാദിവസവും കാണാറുണ്ട്. കാരണം ഞങ്ങൾ ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. സിനിമയുടെ ആദ്യ ഭാഗത്തിൽ അത്ഭുതപ്പെടുത്തുന്നുണ്ട്. ജ്യോതികയുടെ അമ്പരപ്പിക്കുന്നപ്രകടനത്തിന് മുന്നിൽ പിടിച്ചു നിൽക്കുക അസാധ്യമാണ്- കങ്കണ ട്വീറ്റ് ചെയ്തു.
ചന്ദ്രമുഖിയുടെ ആദ്യഭാഗം പുറത്ത് ഇറങ്ങി 17 വർഷത്തിന് ശേഷമാണ് രണ്ടാംഭാഗം എത്തുന്നത്. രാഘവ് ലോറൻസാണ് ചിത്രത്തിലെ നായകൻ. 1993 ൽ പുറത്ത് ഇറങ്ങിയ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.