കഴിവുള്ള അഭിനേതാക്കളോട് ബോളിവുഡിലെ ചിലർക്ക് അസൂയ; തന്നെ മാറ്റി നിർത്താൻ ശ്രമിച്ചെന്ന് കങ്കണ
text_fieldsസ്വന്തം താൽപര്യങ്ങൾക്കായി ബോളിവുഡ് സിനിമാ മേഖലയെ കടന്നാക്രമിച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ എത്താറുണ്ട്. ബോളിവുഡിലെ സൂപ്പർ താരമാണ് താനെന്ന് നടി പ്രത്യക്ഷമായും പരോക്ഷമായും പറയാറുണ്ട്.
ഇപ്പോഴിതാ ബോളിവുഡിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. പ്രതീക്ഷയില്ലാത്ത സ്ഥലമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ബോളിവുഡിലെ പലർക്കും കഴിവുള്ളവരോട് അസൂയയാണെന്നും തന്നെ സിനിമയിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും കങ്കണ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ബോളിവുഡ് ഒരു പ്രതീക്ഷയില്ലാത്ത സ്ഥലമാണ്. ഇവിടെയുള്ള കുറച്ചു പേർക്ക് കഴിവുള്ളവരോട് അസൂയയുണ്ട്. കഴിവുള്ള ഒരാളെ കണ്ടെത്തിയാൽ പിന്നെ അവരെ തകർക്കാൻ അവരുടെ പിന്നാലെയായിരിക്കും ഓട്ടം. ഒന്നെങ്കിൽ അവരുടെ കരിയർ അവസാനിപ്പിക്കും അല്ലെങ്കിൽ സിനിമയിൽ നിന്ന് ബഹിഷ്കരിക്കും .പി. ആർ വർക്കിലൂടെ കഴിവുള്ള അഭിനേതാക്കളെ തകർക്കാൻ ഇവർ ശ്രമിക്കുന്നുണ്ട് -കങ്കണ തുടർന്നു.
ബോളിവുഡിൽ വളരെ കുറച്ചു ആളുകൾക്ക് മാത്രമേ എന്നോട് പ്രശ്നമുള്ളൂ. ബാക്കിയുള്ളവർക്കെല്ലാം എന്നോട് വളരെ സ്നേഹമാണ്. ഇവിടത്തെ കുറച്ച് ആളുകൾക്ക് മാത്രമാണ് എന്നോട് പ്രശ്നമുള്ളതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രശ്നം എനിക്ക് ആണോ അവർക്കാണോ? അവരിൽ എന്തെങ്കിലും പ്രശ്നമുണ്ടാകാം അല്ലേ? അവർ അതിനെക്കുറിച്ച് ചിന്തിക്കണം'- നടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.