തേജസ് കാണാൻ ആളില്ല! കങ്കണയെ ട്രോളി പ്രകാശ് രാജ്; '2014ൽ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുളളൂ'
text_fieldsതന്റെ ഏറ്റവും പുതിയ ചിത്രമായ തേജസ് കാണാൻ തിയറ്ററുകളിൽ പ്രേക്ഷകരെ ക്ഷണിച്ച കങ്കണയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ഇൻസ്റ്റഗ്രാമിലെ നടിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പരിഹാസം. 'ഇന്ത്യക്ക് ഈ അടുത്ത് 2014ൽ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുളളൂ. അൽപം കാത്തിരിക്കൂ. അത് എടുക്കും' എന്നായിരുന്നു പ്രകാശ് രാജ് എക്സിൽ കുറിച്ചത്. justasking എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ട്വീറ്റ്.
2014 ലാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. ഈ പരാമർശമാണ് നടിക്കെതിരെ തിരിച്ച് പ്രയോഗിച്ചത്.
ഒക്ടോബർ 27 പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളിൽ പരാജയപ്പെട്ടതോടെയാണ് കുടുംബത്തിനൊപ്പം ചിത്രം കാണണമെന്നഅഭ്യർഥനയുമായി കങ്കണന രംഗത്തെത്തിയത്. 'കോവിഡിനു മുമ്പ് തന്നെ തിയറ്ററുകള്‍ക്ക് തിരിച്ചടി തുടങ്ങിയിരുന്നു. കോവിഡിനു ശേഷം അത് കൂടിയിട്ടേയുള്ളൂ. സൗജന്യമായി ടിക്കറ്റുകള്‍ കൊടുക്കുന്നത് മുതൽ നിരവധി ഓഫറുകള്‍ നല്‍കിയിട്ടുവരെ തിയറ്ററിലേക്ക് ജനങ്ങൾ വരാതിരിക്കുകയാണ്. കുടുംബത്തോടൊപ്പം തിയറ്ററിലേക്ക് വന്ന് സിനിമ ആസ്വദിക്കണമെന്ന് ഞാന്‍ പ്രേക്ഷകരോട് അഭ്യർഥിക്കുകയാണ്. അല്ലെങ്കില്‍ തിയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല'-കങ്കണ പറഞ്ഞു.
സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച തേജസ് എന്ന ചിത്രം ഒക്ടോബർ 27 നാണ് തിയറ്ററുകളിൽ എത്തിയത്. തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യ രണ്ട് ദിവസംകൊണ്ട് നേടിയത് വെറും 2.5 കോടി രൂപയാണ്.
‘എമര്‍ജന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്. ഇതിന് മുമ്പ് നടിയുടെതായി പുറത്തിറങ്ങിയ ചന്ദ്രമുഖി 2 ഭാഗവും വൻ പരാജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.