കമ്യൂണിസ്റ്റുകാർ നേതാക്കന്മാരായാൽ കാര്യം പോക്കാണ് -കങ്കണ റണാവത്ത്
text_fieldsമുംബൈ: ചൈന കമ്യൂണിസ്റ്റ് രാജ്യമായതുകൊണ്ടാണ് ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ആളുകൾ പ്രകീർത്തിക്കുന്നതെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. കമ്യൂണിസ്റ്റ് ആളുകൾ നേതാക്കന്മാരായാൽ, മുതലാളിത്തത്തിെൻറ ആളുകൾ നമ്മെ നയിച്ചാൽ ലോകം ഇപ്പോഴുള്ളതു പോലെയാകും. ജൈവ യുദ്ധങ്ങളും സാമ്പത്തിക നേട്ടങ്ങളുമൊക്കെ പ്രധാനമാകും. ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിെൻറ നേതാക്കളായി മാറേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും അവർ വിലയിരുത്തുന്നു.
നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്കും സമ്പ്രദായങ്ങളിലേക്കും കടന്നുകയറിയ ചൈന, നമ്മുടെ വ്യാപാരത്തെ സ്വാധീനിക്കുന്നതിെൻറ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്. കൊറോണൈവറസിെൻറ പ്രഭവ കേന്ദ്രമായി മാറിയ ചൈന സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണ് ലോകത്തിന് നൽകിയത്. ഈ തിരിച്ചടികൾക്കിടയിലാണ് നമ്മുടെ അതിർത്തിയിൽ അവർ പ്രശ്നങ്ങളുണ്ടാക്കുന്നത്. ലഡാക്കും അരുണാചൽ പ്രദേശും സിക്കിമും അസമുമൊക്കെ തങ്ങൾക്ക് വേണമെന്ന മട്ടിലാണ് അവർ മുന്നോട്ടുപോകുന്നതെന്നും ഒരു ബോളിവുഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കങ്കണ ചൂണ്ടിക്കാട്ടുന്നു.
'ഈ ആളുകളുടെ അത്യാർത്തി നിങ്ങൾക്ക് കാണാൻ കഴിയും. അവരുടെ ജീവിതരീതികളും മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയും ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ്. നിങ്ങൾ വിഗ്രഹാരാധന നടത്തുേമ്പാഴും നിങ്ങളുടെ മതത്തെ പിന്തുടരുേമ്പാഴും അവർ നിങ്ങെള മർദിക്കുന്നു. നിങ്ങൾ എക്സ്ട്രീമിസ്റ്റോ (തീവ്രവാദി), കമ്യൂണിസ്റ്റോ ആണെങ്കിൽ രണ്ടുവഴികളും തീവ്രമാണെന്നുതന്നെ പറയേണ്ടിവരും.
ചൈനയുടെ വഴികളോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. ഈ മഹാമാരിയിലൂടെയും ലോകത്ത് കെട്ടഴിച്ചുവിട്ട ജൈവയുദ്ധത്തിലൂടെയും ലോകത്തിനു മുമ്പാകെ അവർ തങ്ങളുടെ യഥാർഥ ക്രൂരമുഖം വെളിപ്പെടുത്തുകയാണ്. സമ്പദ്ഘടനയാണ് ചൈനയുടെ പ്രധാന ശക്തി. അതുകൊണ്ട് ഇന്ത്യയിൽ അവർ പടർത്തിയിരിക്കുന്ന വേരുകൾ നമുക്ക് അറുത്തുമാറ്റണം. ഇന്ന് അവർക്ക് കരുത്തുള്ളതുകൊണ്ട് ലോകം ഏറെ ബുദ്ധിമുട്ടുകയാണ്. വരുമാനവും പണവും കുറയുേമ്പാൾ അവരുടെ ദുഷ്ചെയ്തികൾ കുറയുകയും ലോകം കൂടുതൽ മെച്ചപ്പെട്ട ഒരിടമാവുകയും ചെയ്യും.
പുരാതന യുഗത്തിൽ, ഇന്ത്യ നയിച്ചിരുന്ന കാലത്ത് ലോകത്ത് ഐശ്വര്യവും എല്ലാവരെയും ഒന്നായിക്കാണാനുള്ള മനസ്സുമുണ്ടായിരുന്നു. ആ കാലത്തേക്ക് നമ്മൾ തിരിച്ചുപോകണമെന്നാണ് ഞാൻ കരുതുന്നത്. നമ്മൾ പിന്തുടരുന്ന മതത്തിെൻറ അടിസ്ഥാനത്തിലായാലും, ഒരുപാട് മതങ്ങളും ഭാഷകളും ഒത്തുചേരുന്ന വൈവിധ്യഭൂമി എന്ന പേരിലായാലും ഇന്ത്യയാണ് യഥാർഥ നേതാവ്. എല്ലാവരെയും ഉൾക്കൊള്ളുന്നതിനെക്കുറിച്ചാണ് ഹിന്ദുയിസം ലോകത്തെ പഠിപ്പിക്കുന്നത്. ആത്മീയ പൈതൃകവും പാരമ്പര്യവുമുള്ള, ലോകം മുഴുവൻ ഒന്നാണെന്ന് വിശ്വസിക്കുന്ന ഇന്ത്യയാണ് യഥാർഥ നേതാക്കളാവേണ്ടത്. ലോകത്തുമുഴുവൻ ചൈനയോടുള്ള വെറുപ്പ് പടരുന്ന കാലത്ത് ഈ സമയം അനുയോജ്യമാക്കാൻ നമുക്ക് കഴിയണം.'- കങ്കണ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.