Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഖാന്മാർ മോശമായി...

ഖാന്മാർ മോശമായി പെരുമാറിയിട്ടില്ല; പക്ഷെ അവരോടൊപ്പം ഞാൻ അഭിനയിക്കില്ല; കാരണം പറഞ്ഞ് കങ്കണ

text_fields
bookmark_border
ഖാന്മാർ മോശമായി പെരുമാറിയിട്ടില്ല; പക്ഷെ അവരോടൊപ്പം ഞാൻ അഭിനയിക്കില്ല;  കാരണം പറഞ്ഞ്  കങ്കണ
cancel

ബോളിവുഡിലെ സൂപ്പർ താരങ്ങളൊടൊപ്പം അഭിനയിക്കാൻ താൽപര്യമില്ലെന്ന് നടിയുംബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. തന്റെ അടുത്ത സുഹൃത്തുക്കളാണ് ഖാന്മാരെന്നും എന്നാൽ മനപ്പൂർവമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും നടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഖാന്മാരെല്ലാം എന്റെ സുഹൃത്തുക്കളാണ്. എല്ലാവരും എന്നോട് നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. ഒരിക്കൽ പോലും അവർ എന്നോട് മോശമായി പെരുമാറിയിട്ടില്ല. എന്നാൽ ഖാന്‍മാരുടെ സിനിമകള്‍ ഞാന്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്.

സിനിമയിൽ എന്നോട് മോശമായി പെരുമാറിയവരുണ്ട് .എന്നാല്‍ അതില്‍ ഖാന്‍മാര്‍ ഇല്ല. ഇവരുടെ സിനിമയിൽ നായികക്ക് പ്രധാന്യമില്ലാത്തതുകെണ്ടാണ് ചെയ്യാത്തത്. ഒരു പാട്ടും രണ്ട് സീനും മാത്രമാണ് നായികമാര്‍ക്ക് ഉണ്ടാവുക. എനിക്ക് അത് ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകൾക്ക് മാതൃകയാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

ഖാന്‍മാരും കപൂറും കുമാർമാരൊന്നും നിങ്ങളെ വിജയിപ്പിക്കില്ല. ഞാന്‍ രണ്‍ബീര്‍ കപൂറിന്റേയും അക്ഷയ് കുമാറിന്റേയും സിനിമകള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. നായകന്മാരെ മാത്രം വിജയിപ്പിക്കുന്ന നായികയാവാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്ക് സ്വന്തമായി വിജയിക്കാനാകും. അതിന് ഉദാഹരണം ഞാൻ തന്നെയാണ് - കങ്കണ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana Ranaut
News Summary - Kangana Ranaut refused to work with Khans, Akshay Kumar: Their films are prototypes
Next Story