മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തുന്നവർ വിഡ്ഢികൾ; കർശന നിയമം കൊണ്ടുവരണം -കങ്കണ
text_fieldsപാശ്ചാത്യ വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവരെ വിമർശിച്ച് നടി കങ്കണ. ട്വിറ്ററിലൂടെയായിരുന്നു വിമർശനം. മോഡേൺ വസ്ത്രങ്ങൾ വെള്ളക്കാർ കൊണ്ടുവന്നതാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രദർശനം നടത്തുന്നവർക്കെതിരെ കർശന നിയമം കൊണ്ടുവരണമെന്നും കങ്കണ ട്വീറ്റ് ചെയ്തു.
ഹിമാചല്‍ പ്രദേശിലെ പ്രശസ്ത ശിവക്ഷേത്രമായ ബജിനാഥിൽ മോഡേൺ വസ്ത്രം ധരിച്ച് ദർശനം നടത്തുന്ന പെൺകുട്ടിയുടെ ചിത്രം റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. മോഡേൺ വസ്ത്രം ധരിച്ച് ക്ഷേത്ര സന്ദർശനം നടത്തുന്നതിനെ വിമർശിക്കുന്നതിനോടൊപ്പം ഷോർട്സും ടി ഷർട്ടും ധരിച്ചതിന്റെ പേരിൽ വത്തിക്കാനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവവും പങ്കുവെച്ചിട്ടുണ്ട്.
'പാശ്ചാത്യ വസ്ത്രങ്ങൾ കൊണ്ടുവന്നതും അത് പ്രചരിപ്പിച്ചതും വെള്ളക്കാരാണ്. ഒരിക്കൽ ഷോട്‌സും ടീ ഷര്‍ട്ടും ധരിച്ച് വത്തിക്കാനിൽ പോയിരുന്നു. ആ വസ്ത്രം ധരിക്കാൻ അന്ന് അവർ എന്നെ അനുവദിച്ചില്ല. പിന്നീട് ഹോട്ടലിൽ പോയി വസ്ത്രം മാറേണ്ടി വന്നു- കങ്കണ പറഞ്ഞു
കാഷ്വല്‍ വേഷങ്ങളായി ഈ നൈറ്റ് ഡ്രസ് ധരിക്കുന്ന കോമാളികള്‍ മടിയന്‍മാരും ദുര്‍ബലരുമാണ്. അവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. പക്ഷെ ഇത്തരം മൂഢർക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണം- കങ്കണ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.