മഹാമാരിക്കാലത്ത് ആംബുലൻസ് ഡ്രൈവറായി കന്നഡ നടൻ അർജുൻ; അഭിനന്ദന പ്രവാഹം
text_fieldsബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിതരെ സഹായിക്കാൻ ആംബുലൻസ് ഡ്രൈവറായി കന്നഡ നടൻ അർജുൻ ഗൗഡ. കോവിഡ് രോഗികൾക്ക് സഹായം ലഭ്യമാക്കുന്ന പ്രൊജക്ട് സ്മൈൽ ട്രസ്റ്റിന്റെ ഭാഗമായാണ് പ്രവർത്തനം.
കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനും കോവിഡ് ബാധിച്ച് മരിച്ചവരുടെ ശ്മശാനത്തിലെത്തിക്കാനും അർജുൻ ഗൗഡയും ആംബുലൻസും മുമ്പിലുണ്ട്. അർജുൻ ഗൗഡയുടെ സന്ദർഭോചിതമായ ഇടപെടലിന് നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്.
'കുറച്ചുദിവസങ്ങളായി ആംബുലൻസുമായി ഞാൻ റോഡിലുണ്ട്. നിരവധി പേരുടെ അന്ത്യകർമങ്ങൾക്ക് ഞാൻ സഹായിച്ചു. ജാതിയോ മതമോ മറ്റു വിവമഹാമാരിക്കാലത്ത് ആംബുലൻസ് ഡ്രൈവറായി കന്നഡ നടൻ അർജുൻ; അഭിനന്ദന പ്രവാഹംങ്ങളോ നോക്കാതെ ആവശ്യമുള്ള ആർക്കും ഞങ്ങൾ സഹായങ്ങൾ നൽകി വരുന്നു' -അർജുൻ ഗൗഡ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കുറച്ചുമാസങ്ങൾ കൂടി ആംബുലൻസ് ഡ്രൈവർ േജാലി തുടരാനാണ് ഗൗഡയുടെ തീരുമാനം. യുവരത്നാ, ഒഡെയാ, രുസ്തം, ആ ദൃശ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അർജുൻ ഗൗഡ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.