കന്നട നടൻ ശിവറാം അന്തരിച്ചു
text_fieldsബംഗളൂരു: സ്വഭാവ നടനായും സംവിധായകനായും നിർമാതാവായും ആറു ദശാബ്ദത്തോളം കന്നട സിനിമ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന മുതിർന്ന നടൻ എസ്. ശിവറാം അന്തരിച്ചു. 83 വയസ്സായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീണതിനെതുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച കെ.ആർ റോഡിൽ കാർ തൂണിലിടിച്ച് തലക്ക് പരിക്കേറ്റതിനെതുടർന്ന് ചികിത്സ തേടിയിരുന്നു. ആറു ദശാബ്ദക്കാലം സാൻഡൽവുഡിൽ തിളങ്ങിയ ശിവറാം ഡോ. രാജ്കുമാർ, അംബരീഷ്, ഡോ. വിഷ്ണുവർധൻ, രജനീകാന്ത്, കമൽ ഹാസൻ തുടങ്ങിയ നടന്മാർക്കൊപ്പം പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 60ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.
1938 ജനുവരി 28ന് തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശിവറാം സിനിമ മേഖലയിൽ ശിവറാം അണ്ണ എന്നാണ് അറിയപ്പെട്ടിരുന്നത്. 1965ൽ ബെരത ജീവ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. നാഗരാഹു, ചലിസു മൊഡഗലു, ശ്രാവണ ബന്തു, ഹാലു ജെനു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 1985ൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, രജനീകാന്ത് തുടങ്ങിയവർ അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ ഹിന്ദി സിനിമയായ ഗെരാഫ്റ്ററിെൻറ നിർമാണവും ശിവറാമാണ് നിർവഹിച്ചത്. സിനിമ മേഖലയിലെ പ്രവർത്തനത്തിനുള്ള അംഗീകാരമായി 2010-11 കാലഘട്ടത്തിൽ ഡോ. രാജ്കുമാറിെൻറ പേരിലുള്ള ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം നൽകി കർണാടക സർക്കാർ ആദരിച്ചു. പത്മയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.