'ഞാൻ ശക്തനായി തിരിച്ചെത്തും';കാന്‍സര്‍ മുക്തനായെന്ന് നടന്‍ ശിവ രാജ്കുമാര്‍
text_fieldsഅർബുദ രോഗത്തിൽ നിന്ന് മുക്തനായെന്ന് കന്നഡ നടനും നിർമാതാവുമായ ശിവ രാജ്കുമാർ. ആരാധകർക്ക് പുതുവത്സരാശംസകൾ നേരുന്നതിനൊപ്പമാണ് തന്റെ ആരോഗ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
'സംസാരിക്കുമ്പോള്‍ ഞാന്‍ വികാരാധീനനാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു, കാരണം യുഎസിലേക്ക് പോകുമ്പോള്‍ ഞാന്‍ അല്‍പ്പം വികാരഭരിതനായിരുന്നു. എന്നാല്‍ ധൈര്യം പകരാന്‍ ആരാധകര്‍ ഉണ്ട്. ചില സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു'.
തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്ക് ഉറച്ച പിന്തുണയുമായി ഗീതയുണ്ടായിരുന്നു. എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരില്‍ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളില്‍ നിന്ന് അത് ലഭിക്കും.ഞാൻ ഉടൻ തന്നെ ശക്തനായി ഞാൻ തിരികെ എത്തും. എല്ലാവരോടും സ്നേഹം മാത്രം. ഒപ്പം പുതുവത്സരാശംസകൾ നേരുന്നു'-ശിവ രാജ്കുമാര്‍ പറഞ്ഞു.
ജീവതത്തിലെ മോശം ഘട്ടത്തിൽ തങ്ങളെ പിന്തുണച്ചവർക്ക് ശിവ രാജ്കുമാറിന്റെ ഭാര്യ ഗീതയും നന്ദി അറിയിച്ചിട്ടുണ്ട്.'എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. നിങ്ങളുടെ പ്രാര്‍ത്ഥന കാരണം, ശിവ രാജ്കുമാറിന്റെ എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയി. പാത്തോളജി റിപ്പോര്‍ട്ടുകള്‍ പോലും നെഗറ്റീവ് ആയി വന്നു, ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി കാന്‍സര്‍ വിമുക്തനാണ്' ഗീത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.