'കുട്ടികളെ കളിയാക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല' -ൈതമൂർ, ജഹാംഗീർ പേര് വിവാദത്തിൽ കരീന
text_fieldsമുംബൈ: താരദമ്പതികളായ കരീനയുടെയും സെയ്ഫ് അലി ഖാന്റെയും മൂത്ത മകന് തൈമൂർ എന്ന പേരിട്ടതിന് രൂക്ഷ വിമർശനങ്ങളായിരുന്നു ദമ്പതികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. എന്നാൽ, രണ്ടാമത്തെ മകന് ജഹാംഗീർ എന്ന പേരിട്ടതിനും ഇപ്പോൾ വിമർശനങ്ങളുടെ പെരുമഴയാണ്.
മുഗൾ ചക്രവർത്തിയുടെ പേര് നൽകിയതിനെതിരെയായിരുന്നു വിമർശനം. വിമർശനങ്ങളുടെ നേർക്ക് ആദ്യം കണ്ണടക്കുകയായിരുന്നു താരദമ്പതികൾ. എന്നാൽ, 'ദ ഗാർഡിയന്' നൽകിയ അഭിമുഖത്തിൽ പേര് വിവാദത്തിൽ മനസ് തുറന്നിരിക്കുകയാണ് കരീന. തൈമൂറിന്‍റെയും ജഹാംഗിറിന്‍റെയും പേരിനെെചാല്ലി ഉയരുന്ന ട്രോളുകൾ അതിഭീകരമാണെന്നായിരുന്നു കരീനയുടെ പ്രതികരണം.
തനിക്കും സെയ്ഫിനും ഇഷ്ടപ്പെട്ട പേരുകളായതുകൊണ്ടാണ് അവ നൽകിയതെന്നും അതിൽ മറ്റൊന്നും ഇല്ലൊന്നും കരീന പറഞ്ഞു. ആളുകൾക്ക് കുട്ടികളെ കളിയാക്കാൻ തോന്നുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും കരീന കൂട്ടിച്ചേർത്തു.
'സത്യമായും, ഈ പേരുകൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അതിൽ മറ്റൊന്നുമില്ല. ഇവ മനോഹരമായ പേരുകളാണ്. അവർ നല്ല കുട്ടികളും. കുട്ടികളെ ചിലർ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അത് ഭീകരമായി തോന്നു. പക്ഷേ ഇതിനെ അഭിമുഖീകരിച്ച് മുേന്നാട്ടുപോകണം. ഈ ട്രോളുകളിലൂടെ എനിക്ക് എന്‍റെ ജീവിതം മുന്നോട്ടുപോകാൻ കഴിയില്ല' -കരീന പറഞ്ഞു.
രണ്ടാമത്തെ മകൻ ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും കുഞ്ഞിെൻറ ഫോട്ടോയോ മറ്റ് വിശദാംശങ്ങളോ താരദമ്പതികൾ പുറത്തുവിട്ടിരുന്നില്ല. കുഞ്ഞിെൻറ പേര് 'ജെ' എന്നാണെന്നായിരുന്നു കരീനയുടെ പിതാവ് രൺധീർ കപൂർ മുമ്പ് പറഞ്ഞിരുന്നത്. 40കാരിയായ കരീന രണ്ടാമത്തെ മകന് ജന്മം നൽകിയത് ഫെബ്രുവരി 21നായിരുന്നു. ആദ്യ മകൻ തൈമൂറിന്‍റെ പേരിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നതിനാൽ, രണ്ടാമത്തെ മകനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സെയ്ഫും കരീനയും രഹസ്യമാക്കിവെക്കുകയായിരുന്നു.
എന്നാൽ, തെൻറ ഗർഭകാലത്തെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് കരീന പുറത്തിറക്കിയ പുതിയ പുസ്തകമായ 'പ്രെഗ്നൻസി ബൈബിൾ- ദി അൾട്ടിമേറ്റ് മാന്വൽ ഫൊർ മോംസ് ടു ബീ' -യിൽ ജഹാംഗീർ എന്ന പേര് വെളിപ്പെടുത്തുകയായിരുന്നു. ആദ്യ മകന് ലോകചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൈമൂറിന്‍റെ പേര് നൽകിയത് ഏറെ കുറ്റപ്പെടുത്തലുകൾക്ക് വഴിതെളിച്ചിരുന്നു. തുടർന്ന് ക്രൂരനായ ഭരണാധികാരയുടെ പേര് എന്ന നിലയിലല്ല ആ പേര് തിരഞ്ഞെടുത്തതെന്നും പുരാതന പേർഷ്യൻ ഭാഷയിൽ തൈമൂർ എന്നാൽ ഇരുമ്പ് എന്നാണർഥമെന്നും വിശദീകരിച്ച് സെയ്ഫ് രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.