Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎ.സിയാണ് കുടുംബ...

എ.സിയാണ് കുടുംബ ജീവിതത്തിലെ വില്ലൻ, ഈ പ്രശ്നത്തിൽ ആളുകൾ ബന്ധംവേർപിരിഞ്ഞിട്ടുണ്ട്

text_fields
bookmark_border
Kareena Kapoor opens up about ‘tough’ marriage with Saif Ali Khan, reveals what triggers their fights: ‘We don’t fight about money or anything like that, but…’
cancel

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് കരീന കപൂർ. 90 കളിൽ സിനിമയിലെത്തിയ കരീന ഇന്നും ബോളിവുഡിൽ സജീവമാണ്. ഇപ്പോഴിതാ എ.സി കുടുംബ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് പറയുകയാണ് നടി. എ.സിയാണ് തന്റെ കുടുംബജീവിതത്തിലെ വില്ലനെന്നാണ് കരീന പറയുന്നത്. കൂടാതെ വിവാഹം തന്നിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും കരീന അഭിമുഖത്തിൽ പറഞ്ഞു.

'വിവാഹം ശേഷം എന്നിൽ കുറെ നല്ല മാറ്റങ്ങളുണ്ടായി. ഉത്തരവാദിത്തം വർധിച്ചു. എന്നാൽരണ്ടുപേരും സിനിമയിലായതുകൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. പരസ്പരം കാണുന്നതും ഒന്നിച്ച് സമയം ചെലവഴിക്കുന്നതും വളരെ കുറവാണ്. സെയ്ഫ് പുലർച്ചെയായിരിക്കും ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുക. ആ സമയം ഞാൻ ഉറങ്ങുകയാവും. അദ്ദേഹം എഴുന്നേൽക്കുമ്പോൾ ഞാൻ ജോലിക്ക് പോയിരിക്കാം.ഞങ്ങൾ ഒരേ വീട്ടിൽ ആണെങ്കിലും പരസ്പരം കാണാറില്ല. സമയം ബാലൻസ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്.

ഞങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടാകാറുണ്ട്. എന്നാൽ പണത്തെ ചുറ്റിപ്പറ്റിയല്ല. എ.സിയെ ചൊല്ലിയാണ് വഴക്ക് നടക്കുന്നത്. എ.സിയുടെ താപനിലയെച്ചൊല്ലി വിവാഹമോചനങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. സെയ്ഫിന് നല്ല തണുപ്പ് വേണം. എപ്പോഴും 16 ഡിഗ്രി സെൽഷ്യസിലായിരിക്കും എ.സി പ്രവർത്തിപ്പിക്കുക. എനിക്ക് 20 ആണ് കംഫർട്ടബിൾ . അതിന്റെ പേരിൽ ഞങ്ങൾ എപ്പോഴും വഴക്കിടും'- കരീന പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kareena KapoorSaif ali khan
News Summary - Kareena Kapoor opens up about ‘tough’ marriage with Saif Ali Khan, reveals what triggers their fights
Next Story