ഐശ്വര്യ റായി ഉണ്ടായിട്ടും പൊന്നിയിൻ സെൽവൻ ഉത്തരേന്ത്യയിൽ ശ്രദ്ധിക്കപ്പെട്ടില്ല! കാരണം പറഞ്ഞ് കാർത്തി; രണ്ടാംഭാഗം വിജയിക്കും...
text_fieldsമണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 2023 ഏപ്രിൽ 28നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ആദ്യഭാഗം വൻ വിജയമായിരുന്നത് കൊണ്ട് രണ്ടാം ഭാഗം വലിയ പ്രതീക്ഷയാണ് നൽകുന്നത്. 500 കോടി രൂപയാണ് ആഗോളതലത്തിൽ പൊന്നിയിൻ സെൽവൻ ഒന്നിന്റെ കളക്ഷൻ.
തെന്നിന്ത്യൻ സിനിമാ ലോകത്ത് മികച്ച കാഴ്ചക്കാരെ നേടിയെങ്കിലും നേർത്തിന്ത്യയിൽ വലിയ ചലനം സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ഐശ്വര്യ റായി ബച്ചൻ ഉണ്ടായിട്ടും ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. ഇപ്പോഴിതാ ഉത്തരേന്ത്യയിൽ പൊന്നിയിൻ സെൽവൻ ശ്രദ്ധിക്കാതെ പോയതിന്റെ കാരണം കാരണം വെളിപ്പെടുത്തുകയാണ് നടൻ കാർത്തി. രാണ്ടാംഭാഗത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് കഥ പൂർണമായി മനസിലായില്ലെന്നാണ് നടൻ പറയുന്നത്.
'ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് കഥ മനസിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. നിരവധി കഥാപാത്രങ്ങളുള്ള ഒരു നോവല്‍ വായിക്കുന്നു എന്ന് കരുതുക. പത്താം പേജ് എത്തുമ്പോള്‍ അതിലെ ചില കഥാപാത്രങ്ങളുടെ പേരുകള്‍ മറന്നു പോകാം. പൊന്നിയിൻ സെൽവനിലും ഇതായിരിക്കും സംഭവിച്ചിട്ടുള്ളത്.
എന്നാല്‍ ഒ.ടി.ടിയിൽ പ്രദർശനത്തിനെത്തിയപ്പോൾ ചിത്രത്തിന് നല്ലപ്രതികരണം ലഭിച്ചു. സിനിമ വളരെ മികച്ചതായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടു. അതുകൊണ്ട് രണ്ടാഭാഗം വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഉത്തരേന്ത്യൻ പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണം ലഭിക്കും'- കാർത്തി വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.