ചേട്ടൻ സൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തി കാർത്തി
text_fieldsസഹോദരൻ സൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെക്കുറിച്ച് കാർത്തി. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലാണ് സൂര്യക്കൊപ്പം ഇതുവരെ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞത്. രണ്ടും പേരും വളരെ സെലക്ടീവായിട്ടാണ് ചിത്രങ്ങൾ തെരെഞ്ഞടുക്കുന്നതെന്ന് സമ്മതിച്ച നടൻ, തുടക്കത്തിൽ ചേട്ടനൊപ്പം സിനിമ ചെയ്യാൻ ഭയമായിരുന്നെന്നും എന്നാൽ ഇപ്പോൾ വളരെ സന്തോഷമാണെന്നും പറഞ്ഞു.
'ഒന്നിച്ച് സിനിമ ചെയ്യുമ്പോൾ ഞങ്ങളുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും ചിത്രത്തിൽ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തത വേണം. കൂടാതെ അതു ഞങ്ങളെ തൃപ്തിപ്പെടുത്തണം. മുൻപ് സംവിധായകൻ എസ്.എസ് രാജമൗലി ഒരു കഥയുമായി ചേട്ടനെ സമീപിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും അഭിനയിച്ചാൽ നന്നായിരിക്കുമെന്ന് പറഞ്ഞു. ഞങ്ങൾക്കും അത് രസകരമായി തോന്നി. കാരണം ഞങ്ങൾക്ക് ചേരുമായിരുന്നു. എന്നിരുന്നാലും ആ സിനിമ സ്വീകരിച്ചില്ല'- കാർത്തി പറഞ്ഞു.
കൃതി ഷെട്ടി, സത്യരാജ്, ആനന്ദരാജ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന നളൻ കുമാരസാമി എന്ന ചിത്രത്തിലാണ് കാർത്തി ഇപ്പോൾ അഭിനയിക്കുന്നത്. രാജു മുരുഗൻ സംവിധാനം ചെയ്ത ജപ്പാനാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടന്റെ 25ാംമത്തെ ചിത്രമായിരുന്നു ഇത്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.