ചെറുപ്പത്തിൽ സൂര്യയുടെ ഹൃദയം കവർന്ന നടി, ജ്യോതികയല്ല; വെളിപ്പെടുത്തി കാർത്തി
text_fieldsപ്രേക്ഷകരുടെ ഇഷ്ടതാര സഹോദരന്മാരാണ് സൂര്യയും കാർത്തിയും. പൊതുവേദികളിലും ടെലിവിഷൻ പരിപാടികളിലും താരങ്ങൾ ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും സിനിമയിൽ താരസഹോദരന്മാർ ഇതുവരെ ഒന്നിച്ച് എത്തിയിട്ടില്ല. വളരെ വൈകാതെ തന്നെ അങ്ങനെയൊരു ചിത്രം സംഭവക്കുമെന്ന് സൂര്യ സൂചന നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ സഹോദരന്റെ ക്രഷിനെക്കുറിച്ച് പറയുകയാണ് കാർത്തി. തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ അവതരിപ്പിക്കുന്ന ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൂര്യ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് സംഭവം.
ഷോയിൽ സൂര്യയുടെ ഇഷ്ട ഭക്ഷണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ബാലയ്യ ചോദിച്ചിരുന്നു. ഇഷ്ടഭക്ഷണം ബിരിയാണി ആണെന്ന് പറഞ്ഞ സൂര്യ ആദ്യ പ്രണയത്തെക്കുറച്ച് പറയാൻ തയാറായില്ല. തുടർന്നാണ് കാർത്തിയെ ബാലയ്യ ഫോണിലൂടെ ബന്ധപ്പെട്ട് നിജ്ജസ്ഥിതി തേടിയത്. സൂര്യ തന്നോട് ഒരുപാട് നുണകൾ പറഞ്ഞുവെന്ന് ആമുഖമായി പറഞ്ഞുകെണ്ടാണ് സഹോദരനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചത്. ചെറുപ്പം മുതൽ അദ്ദേഹം അങ്ങനെയാണെന്നും ഒരു കാരണവുമില്ലാതെ തന്നോട് പ്രകോപിതനായിട്ടുണ്ടെന്നും കാർത്തി പറഞ്ഞു. സൂര്യയുടെ ക്രഷിനെക്കുറിച്ചുളള ചോദ്യത്തിന്; അദ്ദേഹത്തിന് ചെറുപ്പം മുതലെ ഒരു നടിയെ ഇഷ്ടമായിരുന്നുവെന്നും ചിക്കുബുക്കു ചിക്കു ബുക്ക് റെയിലേ എന്നൊരു ഗാനമുണ്ടെന്നും കാർത്തി പറഞ്ഞു. പിന്നീട് അത് ഗൗതമിയാണെന്ന് പറഞ്ഞു. ഇതുകേട്ടിരുന്ന സൂര്യ കാർത്തി, നീ ഒരു കത്തി പോലെ അപകടകാരിയാണ് എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
കങ്കുവയാണ് സൂര്യയുടെ ഏറ്റുവും പുതിയ ചിത്രം. ശിവ സംവിധാനം ചെയ്യുന്ന കങ്കുവ നവംബർ 14 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.