'ദി കേരള സ്റ്റോറി': മോഹൻലാലിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ അനുകൂലികൾ
text_fieldsമെയ് അഞ്ചിന് തിയറ്ററുകളിൽ എത്തിയ 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. തമിഴ്നാട്ടിൽ ചിത്രം പ്രദർശിപ്പിക്കില്ലെന്ന് മൾട്ടിപ്ലക്സ് ഉടമകൾ അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ആശിര്‍വാദിന്‍റെ മള്‍ട്ടിപ്ലക്സുകളില്‍ 'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കാത്തതിൽ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ‘സംഘ്പരിവാർ അനുകൂലികൾ രംഗത്ത് എത്തിയിരിക്കുകയാണ്. നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനറായിരുന്ന ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി സുഗതൻ സോഷ്യൽമീഡിയയിലൂടെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
'സമൂഹത്തിനു മാതൃകയാകാനാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ പദവിയിലൊക്കെ അവരോധിച്ചത്. സ്വാര്‍ഥനായ മോഹന്‍ലാല്‍ താന്‍ അഭിനയിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തിന്‍റെ ആദര്‍ശം അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളണമായിരുന്നു'എന്ന് സി.പി സുഗതന്‍ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിനെ വിമർശിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്.
കേരളത്തിൽ കാര്യമായ കളക്ഷൻ നേടാൻ 'ദി കേരള സ്റ്റോറി'ക്കായിട്ടില്ല. കളക്ഷന്‍റെ കാര്യത്തില്‍ കേരളം ആദ്യ പത്തില്‍ പോലും ഇടം പിടിച്ചില്ലെന്നാണ് ബോക്സ് ഓഫീസ് പാന്‍ ഇന്ത്യ സൈറ്റിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വെബ്സ്റ്റൈറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മഹാരാഷ്ട്ര- 2.78 കോടി, കര്‍ണാടക- 0.5 കോടി, ഉത്തര്‍പ്രദേശ്- 1.17 കോടി, ഗുജറാത്ത്- 0.8 കോടി, ഹരിയാന- 0.55 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.