'നയന്‍താര തന്റെ മൂല്യം തെളിയിച്ച പ്രഫഷനല്‍ നടി'; മൂക്കുത്തി അമ്മൻ 2 ചിത്രീകരണം തടസ്സപ്പെടുത്തിയെന്ന അഭ്യൂഹങ്ങൾ തള്ളി ഖുശ്ബു
text_fieldsസംവിധായകൻ സുന്ദർ സിയുടെ മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണത്തിനിടെ പ്രശ്‌നങ്ങൾ ഉണ്ടായതായി വാർത്തകൾ ഉയർന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്ന നടി നയൻതാര കാരണം ഷൂട്ടിംഗ് തടസ്സപ്പെട്ടുവെന്ന ഗോസിപ്പുകളാണ് ഉയര്‍ന്നിരുന്നത്.
അഭ്യൂഹ വാര്‍ത്തകളെ തള്ളികളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും സുന്ദർ സിയുടെ ഭാര്യയുമായ ഖുശ്ബു. തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഖുശ്ബു സുന്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നടി നയൻതാര ചെന്നൈയിൽ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയെന്നും അവർക്ക് പകരം തമന്ന ഭാട്ടിയയെ നിയമിക്കുന്നതിനെക്കുറിച്ച് ചലച്ചിത്ര നിർമ്മാതാക്കൾ ആലോചിക്കുന്നുണ്ടെന്നുമാണ് വാർത്തകൾ ഉയര്‍ന്നത്.
മൂക്കുത്തി അമ്മൻ 2 നെക്കുറിച്ച് 'അനാവശ്യമായ നിരവധി കിംവദന്തികൾ' പ്രചരിക്കുന്നുണ്ടെന്നും എന്നാൽ ഷൂട്ടിംഗ് ആസൂത്രണം ചെയ്തതുപോലെ നടക്കുന്നുണ്ടെന്നും ഖുശ്ബു എക്‌സില്‍ കുറിച്ചു.
'സുന്ദര്‍ ഒരു വിട്ടുവീഴ്ചയില്ലാത്ത വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. നയന്‍താര തന്റെ മൂല്യം തെളിയിച്ച ഒരു പ്രൊഫഷണല്‍ നടിയാണ്. നയന്‍താര മുമ്പ് അവിസ്മരണീയമാക്കിയ ഒരു റോള്‍ വീണ്ടും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,. എല്ലാം നല്ലതിനാണ് നടക്കുന്നത്' ഖുശ്ബു പോസ്റ്റിലൂടെ അറിയിച്ചു.
ഉര്‍വശി, ദുനിയ വിജയ്, റെജിന കസാന്ദ്ര, യോഗി ബാബു, അഭിനയ, മീന തുടങ്ങി വമ്പന്‍ താരനിരയാണ് മൂക്കുത്തി അമ്മന്‍ 2വിനായി അണിനിരക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.