'കോയി മിൽ ഗയ'! 20 വർഷത്തിന് ശേഷം ഹൃത്വിക് റോഷനും ജാദൂവും വീണ്ടുമെത്തുന്നു...
text_fieldsഹൃത്വിക് റോഷനെ കേന്ദ്രകഥാപാത്രമാക്കി പിതാവ് രാകേഷ് റോഷൻ സംവിധാനം ചെയ്ത ചിത്രമാണ് 'കോയി മിൽ ഗയ'. 2003 ആഗസ്റ്റ് എട്ടിന് റിലീസ് ചെയ്ത ചിത്രം, 20 വർഷത്തിന് ശേഷം വീണ്ടും തിയറ്ററുകളിൽ എത്തുന്നു. ആഗസ്റ്റ് നാലിനാണ് 'കോയി മിൽ ഗയാ' പ്രദർശനത്തിനെത്തുന്നത്. ഇന്ത്യയിലെ 30 നഗരങ്ങളിലാണ് റി റിലീസ് ചെയ്യുന്നത്.
പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായ ചിത്രമാണ് 'കോയി മിൽ ഗയ'. ജാദൂ എന്ന അന്യഗ്രഹ ജീവിയും രോഹിത് എന്ന യുവാവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം 35 കോടിയിലധികം കളക്ഷൻ നേടിയിരുന്നു ഹൃത്വിക് റോഷനെക്കൂടാതെ പ്രീതി സിന്റ, രേഖ, പ്രേം ചോപ്ര എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
'കോയി മിൽ ഗയ'യുടെ തുടർച്ചയായി ഇറങ്ങിയ ഹൃത്വിക് റോഷന്റെ ചിത്രങ്ങളാണ് ക്രിഷ്, ക്രിഷ് 3. ഈ സീരിസിലെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുമ്പോഴാണ് കോയി മിൽ ഗയയുമായി അണിപ്രവർത്തകർ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.