അച്ഛനും അമ്മക്കുമൊപ്പം പിസ്സ കഴിച്ചാണ് ആഘോഷിച്ചത്! ദേശീയ പുരസ്കാര നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് കൃതി
text_fieldsമിമി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കൃതി സനോണിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ആലിയ ഭട്ടിനൊപ്പമാണ് പുരസ്കാരം പങ്കിട്ടത്.ഗംഗുഭായ് കത്ത്യാവാടി എന്ന ചിത്രത്തിലെ പ്രകടനമാണ് ആലിയയെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹയാക്കിയത്.
' കുടുംബത്തിനൊപ്പമായിരുന്നു കൃതി ദേശീയ പുരസ്കാര നേട്ടം ആഘോഷിച്ചത്. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത് 'ഒരു മീറ്റിങ്ങിലായിരുന്നു. നിർത്താതെ ഫോൺ വരാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. സാധാരണ മീറ്റിങ്ങിലായിരിക്കുമ്പോൾ പുറത്തു പോയി കോൾ എടുക്കാറില്ല. എന്നാൽ ഇത്തവണ എനിക്ക് ഫോൺ എടുക്കേണ്ടി വന്നു. അപ്പോഴാണ് വിവരം അറിയുന്നത്. കുറച്ചു നേരത്തേക്ക് അക്ഷരാർത്ഥത്തിൽ ഞാൻ മരവിച്ചുപോയി. മീറ്റിങ് മാനേജറെഏൽപ്പിച്ചിട്ട് ഉടൻ തന്നെ അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് പേയി. ഞങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞു- കൃതി തുടർന്നു.
പിസ്സ കഴിച്ചാണ് ദേശീയ പുരസ്കാരനേട്ടം ആഘോഷിച്ചത്. ഞങ്ങളുടെ വീട്ടിലെ വിശേഷ അവസരങ്ങളിൽ എല്ലാം പിസ്സ ഉണ്ടാകാറുണ്ട്. എന്റെ വിജയത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ അമ്മ പറഞ്ഞു, 'പിസ്സ ഓർഡർ ചെയ്യാമെന്ന്'. അച്ഛനും അമ്മക്കുമൊപ്പം പിസ്സ കഴിച്ചാണ് ഞാൻ സന്തോഷം ആഘോഷിച്ചത്' നടി ചിരിച്ചുകൊണ്ട് പറഞ്ഞു.
ദേശീയ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർക്കും മിമി ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നന്ദി പറഞ്ഞുകൊണ്ട് കൃതി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.