Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lata Mangeshkar
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightലത മ​​ങ്കേഷ്കറിന്റെ...

ലത മ​​ങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി; വെന്റിലേറ്ററിൽ

text_fields
bookmark_border

മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗായിക ലത മ​ങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി. വെന്റിലേറ്ററിൽ ഡോക്ടർമാരുടെ നീരീക്ഷണത്തിലാണ്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആഴ്ചകളോളമായി ലത മ​​​ങ്കേഷ്കർ.

ജനുവരി എട്ടിന് ലത മ​​​ങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു. എന്നാൽ, വീണ്ടും ആരോഗ്യനില വഷളായതായാണ് പുറത്തുവരുന്ന വിവരം.

ലത മ​ങ്കേഷ്കറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ തെറ്റിദ്ധാരണകൾ പരത്തരുതെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് ബന്ധുക്കൾ രംഗത്തെത്തി. ലത മ​ങ്കേഷ്കറിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർഥിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lata Mangeshkar
News Summary - Lata Mangeshkars health condition worsens again to remain in ICU
Next Story