'ബുദ്ധ സന്യാസിയായിരുന്നു, 63 വയസുവരെ ജീവിച്ചു'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലെന
text_fieldsകഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധ സന്യാസിയായിരുന്നെന്നും 63 വയസുവരെ ജീവിച്ചെന്നുമുള്ള ലെനയുടെ വാക്കുകൾ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ലെന രംഗത്തെത്തിയിരിക്കുകയാണ്. താൻ പറയുന്നത് കേൾക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും നടി ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
' ഞാൻ പറഞ്ഞതൊന്നും രാഷ്ട്രീയവും മതപരമായതുമല്ല. ഒരു മതത്തെയും പിന്തുടരുന്ന ആളല്ല ഞാൻ. എന്നാൽ എല്ലാ മതക്കാരും എന്റെ കുടുംബത്തിലുണ്ട്. മതസൗഹാർദം കണ്ടാണ് ഞാൻ വളർന്നത്.
കഴിഞ്ഞ ജന്മത്തെക്കുറിച്ച് പറയുമ്പോൾ, ആദ്യം നമുക്കൊരു ഐഫോൺ 5 ഉണ്ടായിരുന്നു, അന്ന് നമ്മൾ അതിൽ ഫോട്ടോസ് സ്റ്റോർ ചെയ്യാൻ ഒരു ഐ ക്ലൗഡ് ആരംഭിച്ചു. കാലങ്ങൾക്കിപ്പുറം ഐ ഫോൺ 15 ൽ എത്തി നിൽക്കുമ്പോൾ ആ ക്ലൗഡ് സ്റ്റോറേജ് തന്നെയാണ് നമ്മൾ ഉപയോഗിക്കുക. ഒരു പുതിയ ഫോൺ ആണെന്ന് കരുതി എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട ആവശ്യമില്ല. അതിനുള്ളിലെ സാധനങ്ങൾ വികസിച്ചു കൊണ്ടേയിരിക്കും. ഈ ഫോണുകളാണ് നമ്മുടെ ശരീരങ്ങൾ, ഈയൊരു കണക്ഷനാണ് അതിനെ ഒരേ ഫോണുകൾ ആക്കുന്നത്. അങ്ങനെയാണ് മുൻ ജന്മവും.
മനസിന് ശരീരവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ നമുക്കെല്ലാവർക്കും ഒരു കഴിഞ്ഞ കാലമുണ്ട്. കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധസന്യാസിയായിരുന്നു. 63 വയസുവരെ ജീവിച്ചു. എന്നെ വിമർശിക്കുന്നവർ ഞാൻ പറയുന്നത് കേൾക്കണമെന്ന് എനിക്കൊരു നിർബദ്ധവുമില്ല. അവരിത് മറന്ന് അവർക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ, ഞാൻ ആരുടെയും വീട്ടിൽ അതിക്രമിച്ച് കയറിയിട്ടല്ലല്ലോ ഇതൊക്കെ പറയുന്നത്'- ലെന പറഞ്ഞു.
കഴിഞ്ഞ ജന്മത്തിൽ ഞാനൊരു ബുദ്ധ സന്യാസിയായിരുന്നു. ടിബറ്റ്- നേപ്പാൾ അതിർത്തിയിലായിരുന്നു അവസാനകാലം. 63ാമത്തെ വയസ്സിൽ മരണപ്പെട്ടു. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് സന്യാസിമാരെപ്പോലെ മുടി വെട്ടിയത്. കൂടാതെ ഹിമാലത്തിലേക്ക് യാത്രപോയത് എന്നായിരുന്നു ലെന നേരത്തെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.