സദ്യ, പൂക്കളം...കല്യാണിക്കും സിദ്ധാർഥിനും മരുമകൾ മെർലിനും ഒപ്പം ലിസിയുടെ ഓണം- വിഡിയോ
text_fieldsമക്കൾക്കും മരുമകൾക്കുമൊപ്പം ഓണം ആഘോഷിച്ച് നടി ലിസി ലക്ഷ്മി. കല്യാണിക്കും സിദ്ധാർഥിനും മരുമകളായ മെര്‍ലിനുമൊപ്പം സദ്യ കഴിക്കുന്നതിന്റെയും മറ്റുമുള്ള വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ആരാധകർക്ക് ഒണാശംസയും നേർന്നിട്ടുണ്ട്.
‘നമ്മുടെ പ്രിയപ്പെട്ട രാജാവിനെ കേരളം വരവേൽക്കുന്ന ഈ വേളയിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണം ആശംസിക്കുന്നു. ഹൃദയം നിറഞ്ഞ ഓണാശംസകൾ ’–ലിസി സോഷ്യൽ മീഡിയയിൽ കുറിച്ചു.
'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ലിസി നിലവിൽ അഭിനയത്തിൽ സജീവമല്ല. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തിന് ശേഷമായിരുന്നു സിനിമയിൽ നിന്ന് ഇടവേള എടുത്തത്. 1990 ഡിസംബറിൽ വിവാഹിതരായി ഇവർ 2016 ൽ ബന്ധം നിയമപരമായി വേർപിരിഞ്ഞു.
ഈ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സിദ്ധാർഥിന്റേയും അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിന്റേയും വിവാഹം. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.