അച്ഛന്റെ ചിത്രങ്ങളുടെ ആഴവും വ്യാപ്തിയും ഇപ്പോഴാണ് മനസിലായത്- വിജയ് ശങ്കർ ലോഹിതദാസ്
text_fieldsഅച്ഛൻ ചെയ്ത സിനിമകളുടെ വലുപ്പവും വ്യാപ്തിയും ഇപ്പോഴാണ് മനസിലായതെന്ന് ലോഹിതദാസിന്റെ മകൻ വിജയ് ശങ്കർ.മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്‍റിന്റെ സമാപന ചടങ്ങിലാണ് പിതാവിന്റെ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളെ കുറിച്ചും വാചാലനായത്. അച്ഛൻ മരിച്ചിട്ട് 14 വർഷമാകുന്നു. ഇപ്പോഴും ആളുകളുടെ ഇടയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളും കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്.
ഇപ്പോഴാണ് അച്ഛന്റെ കഥാപാത്രങ്ങളുടെ ആഴവും വ്യാപ്തിയും മനസിലാവുന്നത്. ഈ അടുത്തയിടക്ക് ഭൂതക്കണ്ണാടി കണ്ടിരുന്നു. അതിലെ ഒരു സീനിൽ ആ സിനിമയുടെ ഫുൾ എസൻസുണ്ട്. ഇതൊക്കെ എനിക്ക് ഒരു മുപ്പത് വയസായപ്പോഴാണ് മനസിലാക്കാൻ കഴിഞ്ഞത്, വിജയ് ശങ്കർ പറഞ്ഞു.
സംവിധായകരായ സിബി മലയിൽ, സിദ്ദീഖ്, ജിയോ ബേബി, തരുൺ മൂർത്തി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ പത്മരാജന്‍റെ മകൻ അനന്തപത്മനാഭൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റൽ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് 10 അനശ്വര കഥാപാത്രങ്ങളെ കണ്ടെത്തിയത്. അഞ്ഞൂറിലേറെ കഥാപാത്രങ്ങളിൽനിന്ന് കൂടുതൽ വോട്ട് നേടിയ 60 കഥാപാത്രങ്ങളെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. അടുത്ത ഘട്ടത്തിൽ പട്ടിക 25ലേക്ക് ചുരുങ്ങി. അവസാനം ഏറ്റവും കൂടുതൽ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.