Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫോണെടുക്കാൻ പോലുമറിയാത്ത ഈ പെണ്ണ്​ എങ്ങിനെ അഭിനയിക്കും?- തിരസ്​കരണത്തി​െൻറ ആദ്യാനുഭവ നോവ്​ പങ്കുവെച്ച് മധുബാല
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഫോണെടുക്കാൻ...

'ഫോണെടുക്കാൻ പോലുമറിയാത്ത ഈ പെണ്ണ്​ എങ്ങിനെ അഭിനയിക്കും?'- തിരസ്​കരണത്തി​െൻറ ആദ്യാനുഭവ നോവ്​ പങ്കുവെച്ച് മധുബാല

text_fields
bookmark_border

മുംബൈ: ബോളിവുഡിലെ തിരസ്​കരണത്തി​െൻറ ആദ്യാനുഭവ നോവ്​ പങ്കുവെച്ച്​ 'റോജ'യിലെ നായിക നടി മധുബാല എന്ന മധു. '90കളുടെ ആദ്യത്തിൽ മമ്മൂട്ടി നായകനായ 'അഴകൻ', അജയ്​ ദേവ്​ഗണി​െൻറ ആദ്യ ചിത്രമായ 'ഫൂൽ ഒൗർ കാണ്ഡെ' എന്നീ ചിത്രങ്ങളിലൂടെയാണ്​ മധു നായികനടിയായി അവതരിക്കുന്നത്​. 'ഫൂൽ ഒൗർ കാണ്ഡെ'യിലാണ്​ ആദ്യം അഭിനയിച്ചതെങ്കിലും വെള്ളിത്തിരയിൽ ആദ്യമെത്തിയത്​ 'അഴകൻ' ആയിരുന്നു. എന്നാൽ, ഇത്​ രണ്ടുമല്ല താൻ ആദ്യമായി കാമറക്കു മുന്നിൽ നിന്ന ചിത്രമെന്ന്​ അവർ പറയുന്നു. ഇന്നും ചെറുനോവായി അവശേഷിക്കുകയും പിന്നീടുള്ള സിനിമാ ജീവിതത്തിൽ വലിയ പാഠമാവുകയും ചെയ്​ത അനുഭവമായിരുന്നു അതെന്ന് പറയുകയാണ്​, ഹേമമാലിനിയുടെ സഹോദരപുത്രി കൂടിയായ മധു.


സിനിമ ഏതെന്നോ, സംവിധായകനും നിർമാതാവും ആരെന്നൊ മധു വെളിപ്പെടുത്തിയില്ല. കോളജ്​ പഠന കാലമായിരുന്നു അത്​. ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം നാല്​ ദിവസമേ കാമറക്ക്​ മുന്നിൽ അഭിനയിക്കാൻ അവസരമുണ്ടായുള്ളൂ. തന്നെ അറിയിക്കാതെ പിന്നീടവർ നായികയെ മാറ്റി. കോളജ്​ കുമാരിയായിരുന്ന തനിക്ക് ഈ തിരസ്​കരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രാത്രികാലങ്ങൾ കരഞ്ഞു തീർത്തു. പകൽ കോളജിൽ പോയി. സങ്കട സമയത്ത്​ സുഹൃത്തുക്കളും വീട്ടുകാരും ആശ്വാസമായി ഒപ്പം നിന്നു. തന്നെ എന്തുകൊണ്ട്​ ഒഴിവാക്കിയെന്ന്​ സംവിധായകനും നിർമാതാവും പറയാതിരുന്നത്​ വലിയ മാനസിക പ്രശ്​നമായി. എന്നാൽ, സിനിമ ക്യാമ്പ്​ നടത്തുന്ന റോഷൻ തനേജയെ ചെന്നുകാണാൻ അവർ എന്നോടു പറഞ്ഞിരുന്നു. 'എങ്ങിനെ ഫോണെടുക്കണമെന്ന്​ പോലും ആ പെണ്ണിന്​ അറിയില്ല; പിന്നെങ്ങിനെ അഭിനയിക്കാനാണ്​–`എന്നത്രെ സംവിധായകൻ തനേജയോട്​ പറഞ്ഞത്​. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച്​ സ്വയം പരിശീലനമാരംഭിച്ചു –മധു പറഞ്ഞു.


തിരസ്​കരണാനുഭവം കഴിഞ്ഞ്​ രണ്ട്​ വർഷങ്ങൾക്ക്​ ശേഷമാണ്​ 'ഫൂൽ ഒൗർ കാണ്ഡെ'യിൽ അഭിനയിക്കാൻ മധു എത്തുന്നത്​. അപ്പോഴേക്കും എങ്ങിനെ അഭിനയിക്കണമെന്നും കാമറ ആങ്കിളുകൾ എങ്ങിനെയൊക്കെയാണെന്നും ആളുകളോട്​ എങ്ങിനെ ഇടപഴകണമെന്നുമൊക്കെ പഠിച്ചുകഴിഞ്ഞിരുന്നു മധു. അന്ന്​ ആ തിരസ്​കരണം ഉണ്ടായിരുന്നില്ലെങ്കിൽ ഒരുപക്ഷെ താനിന്ന്​ കാണുന്ന മധുവായി മാറുമായിരുന്നില്ലെന്ന്​ അവർ അടിവരയിടുന്നു.

ഹിന്ദി, കന്നഡ, തമിഴ്​, തെലുഗു, മലയാളം ഭാഷകളിലായി 56 ഒാളം സിനിമകളിൽ അഭിനയിച്ച മധു ഇപ്പോൾ തമിഴ്നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന 'തലൈവി' യിൽ ജനകി രാമചന്ദ്രനായി വേഷമിടുന്നു. ഒറ്റയാൾ പട്ടാളം, നീലഗിരി, എന്നോടിഷ്​ടം കൂടാമോ, യോദ്ധ, സംസാരം ആരോഗ്യത്തിന്​ ഹാനികരം എന്നിവയാണ്​ മധു വേഷമിട്ട മലയാളം ചിത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ActressMadhubalaRojaYodhaBollywood News
News Summary - Madhubala shares her first experience of rejection in cinema
Next Story