Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightതൃഷക്കെതിരെയുള്ള കേസ്;...

തൃഷക്കെതിരെയുള്ള കേസ്; മൻസൂർ അലി ഖാന് ഒരു ലക്ഷം രൂപ പിഴ

text_fields
bookmark_border
Madras High Court Fined Mansoor Ali khans   for  Sexist Statement Aganist Actress Trisha
cancel

താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർക്കെതിരെ നടൻ മൻസൂർ അലി ഖാൻ നൽകിയ മാനനഷ്ട കേസ് മദ്രാസ് ഹൈകോടതി തള്ളി. ഒരു ലക്ഷം രൂപ കോടതി പിഴ ചുമർത്തിയിട്ടുണ്ട്. മൻസൂർ അലി ഖാൻ പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും പിഴയായ ഒരു ലക്ഷം രൂപ അടയാർ കാൻസർ സെന്ററിന് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കവെ മൻസൂർ അലിഖാനെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചിരുന്നു. തൃഷയാണ് ഈ പരാതി നൽകാനുള്ളതെന്നും പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് നടൻ പഠിക്കണമെന്നും കോടതി പറഞ്ഞു.

എക്സിലൂടെ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് തൃഷക്കും അഭിനേത്രിയും ദേശീയ വനിത കമ്മീഷൻ അംഗവുമായ ഖുശ്ബുവിനും നടൻ ചിരഞ്ജീവിക്കുമെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്. മൂവരും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നടൻ ആവശ്യപ്പെട്ടു.

ലിയോ സിനിമയുമായി ബന്ധപ്പെട്ട പ്രസ്മീറ്റിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദ പരാമർശം. സംഭവം വിവാദമായതോടെ വിഷയത്തിൽ നടൻ മാപ്പു പറഞ്ഞു. ഇതോടെ വിഷയം അവസാനിച്ചെന്ന് കരുതിയിരിക്കെയാണ് തൃഷക്കും താരങ്ങൾക്കുമെതിരെ മൻസൂർ അലി ഖാൻ രംഗത്തെത്തിയത്. മന്‍സൂര്‍ അലി ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mansoor ali khanTrisha
News Summary - Madras High Court Fined Mansoor Ali khan's for Sexist Statement Aganist Actress Trisha
Next Story