'ബി.ജെ.പി ഭരിക്കുേമ്പാൾ പെട്രോൾ വില വർധനയിൽ മൗനം'; ബച്ചനും അക്ഷയ് കുമാറിനുമെതിരെ മഹാരാഷ്ട്ര കോൺഗ്രസ്
text_fieldsമുംബൈ: ബി.ജെ.പി കേന്ദ്രം ഭരിക്കുേമ്പാൾ ചരിത്രത്തിലെ ഉയർന്ന നിരക്കിൽ പെട്രോൾ വിലയെത്തിയിട്ടും മൗനം പാലിക്കുന്ന ബോളിവുഡ് നടൻമാരായ അമിതാഭ് ബച്ചന്‍റെയും അക്ഷയ് കുമാറിന്‍റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്ട്ര കോൺഗ്രസ്. ഇരു താരങ്ങളുടെയും സിനിമകളുടെ പ്രദർശനം തടയുമെന്നും മഹാരാഷ്ട്ര കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പട്ടോൾ പറഞ്ഞു.
ബി.ജെ.പി സർക്കാർ ഭരിക്കുേമ്പാൾ പെട്രോൾ വില ഉയരുേമ്പാൾ രണ്ടു താരങ്ങളും മൗനം പാലിക്കുന്നു. ഇന്ധനവില വർധനവ് സാധാരണ ജനങ്ങൾക്കാണ് തിരിച്ചടിയാകുന്നത്. മൻമോഹൻ സിങ് സർക്കാറിന്‍റെ കാലത്ത് ഇന്ധനവില ഉയരുേമ്പാൾ അമിതാഭ് ബച്ചനും അക്ഷയ് കുമാറും സർക്കാറിനെതിരെ ട്വീറ്റ് ചെയ്തു. ഇന്ന് അവർ മൗനം പാലിക്കുന്നു -നാന പട്ടോൾ പറഞ്ഞു. സ്വേച്ഛാധിപതികളായ മോദി സർക്കാറിനെ വിമർശിക്കാൻ ഇരുവർക്കും ധൈര്യമില്ലേയെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
'അമിതാഭ് ബച്ചനും അക്ഷയ് കുമാറും അഭിനയിക്കുന്ന ചിത്രങ്ങൾ മഹാരാഷ്ട്രയിൽ ഷൂട്ട് ചെയ്യാൻ അനുവദിക്കില്ല. ഒന്നുകിൽ നിങ്ങൾ ദേശവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന നരേന്ദ്രമോദി സർക്കാറിനെതിെര സംസാരിക്കുക. അല്ലെങ്കിൽ നിങ്ങളുടെ സിനിമ ചിത്രീകരണം ഞങ്ങൾ തടയും' -നാന പേട്ടാൾ പറഞ്ഞു.
അതേസമയം താരങ്ങൾക്കെതിരായ ഭീഷണിക്കെതിെര ബി.ജെ.പി രംഗത്തെത്തി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും അക്ഷയ് കുമാറും കഴിവുള്ള ആദരണീയരായ വ്യക്തിത്വങ്ങളാണ്. ഇപ്പോൾ കോൺഗ്രസ് പറയുന്നു അവരെ ഷൂട്ട് ചെയ്യാനും സിനിമ പ്രദർശിപ്പിക്കാനും അനുവദിക്കില്ലെന്ന്. ബോളിവുഡ് താരങ്ങൾ ചെയ്ത തെറ്റ് എന്താണെന്നും ബി.ജെ.പി നേതാവ് രാം കദം ചോദിച്ചു.
രാജ്യത്തിന് അനുകൂലമായി ട്വീറ്റ് ചെയ്യുന്നത് കുറ്റകൃത്യമാണോ എന്നായിരുന്നു അടുത്ത ചോദ്യം. വിദേശത്തിരുന്ന് ചിലർ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നും അതിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും രാം കദം പറഞ്ഞു.
അമിതാഭ് ബച്ചന്‍റെയും അക്ഷയ് കുമാറിന്‍റെയും ഇരട്ട നിലപാടുകൾക്കെതിരെ ട്വിറ്ററിലും പ്രതിഷേധം ശക്തമായിരുന്നു. യു.പി.എ സർക്കാറിന്‍റെ കാലത്തെ ഇന്ധനവില വർധനവിനെതിരെ പ്രതിഷേധമുയർത്തിയ താരങ്ങളുടെ ഇേപ്പാഴത്തെ മൗനമാണ് പ്രതിഷേധത്തിനിടയാക്കിയത്.
രാജ്യത്ത് ഇന്ധനവില നൂറുകടന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഉയർന്ന നികുതി നിരക്കുള്ള രാജസ്ഥാനിലാണ് ആദ്യം നൂറുകടന്നത്. ബുധനാഴ്ച പെട്രോളിന് 25 പൈസ വർധിച്ചതോടെ രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പുകളിൽ വില 100.13 രൂപയിലെത്തുകയായിരുന്നു. മധ്യപ്രദേശിൽ വ്യാഴാഴ്ച പെേട്രാൾ വില നൂറുതൊട്ടു. തുടർച്ചയായ പതിനൊന്നാം ദിവസവും വില ഉയർന്നതിന് പിന്നാലെ രാജ്യത്തിന്‍റെ വിവിധ നഗരങ്ങളിൽ പെട്രോളിന് വില നൂറുകടക്കുകയായിരുന്നു. മഹരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും ഉയർന്ന വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.