മതിൽ ചാടി കടന്ന് സൽമാൻ ഖാന്റെ ഫാം ഹൗസിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചു; രണ്ട് പേര്‍ പിടിയില്‍
text_fieldsബോളിവുഡ് താരം സൽമാൻഖാന്റെ പന്‍വേലിലെ ഫാം ഹൗസ് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി നാലിനാണ് സംഭവം. ഇവരെ സുരക്ഷ ജീവനക്കാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു.
ജനുവരി നാലിനാണ് സംഭവം നടക്കുന്നത്. പന്‍വേലിലെ ഫാംഹൗസിലെത്തിയ ഇവർ സല്‍മാന്‍ ഖാന്റെ ആരാധകരാണെന്നും താരത്തെ കാണണമെന്നും സുരക്ഷാ ജീവനക്കാരോട് പറഞ്ഞു. ഇതിനിടെ പ്രതികള്‍ കുറ്റിക്കാടുകള്‍ ചാടിക്കടന്ന് മതിലിന് മുകളില്‍ സ്ഥാപിച്ച മുള്ളുകമ്പികള്‍ മുറിച്ച് ഫാംഹൗസിലേക്ക് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് സുരക്ഷാ ജീവനക്കാർ ഇവരെ പിടികൂടി പൊലീസിനെ ഏൽപിച്ചത് . ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വ്യാജ ഐഡി കാർഡ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
അധോലോക നേതാവ് ലൊറൻസ് ബിഷ്‌ണോയിയുടെ വധഭീഷണിയെ തുടർന്ന് സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നല്‍കി വരുകയാണ്. നവംബറിൽ കാനഡയിലെ വസതിക്ക് പുറത്ത് വെടിയുതിർത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രെവാളിനെ അഭിസംബോധന ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലാണ് നടന് നേരെ ഭീഷണി മുഴക്കിയത്.
ടൈഗർ 3 ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സൽമാൻ ചിത്രം. ഒ.ടി.ടി പ്രദർശനത്തിനെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.