കെ.വി ആനന്ദിനെ അനുസ്മരിച്ച് മലയാള സിനിമാ ലോകം
text_fieldsഅന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന് അനുശോചനവുമായി മലയാള സിനിമാ ലോകം. മോഹൻലാൽ, പ്രിയദർശൻ, പൃഥ്വിരാജ്, നിവിൻ പോളി, ടൊവീനോ, മഞ്ജു വാര്യർ തുടങ്ങി നിരവധി താരങ്ങളാണ് കെ.വി ആനന്ദിന് ആദരാഞ്ജലികളുമായി എത്തിയത്.
'മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും എന്നാണ് മോഹൻലാലിന്റെ വാക്കുകൾ.
കെ.വി. ആനന്ദ് സംവിധാനം ചെയ്ത അവസാന ചിത്രം കാപ്പാനില്‍ മോഹൻലാൽ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.
കെ.വി ആനന്ദിന്റെ വിയോഗ വാര്‍ത്ത അതിയായ ഞെട്ടവും ദുഖവും ഉണ്ടാക്കുന്നു. ആദരാഞ്ജലികള്‍ എന്ന് പ്രിയദര്ശന് കുറിച്ചു.
തന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആനന്ദ് എന്ന് പൃഥ്വിരാജ് പറഞ്ഞു. 'നിങ്ങള്‍ വിചാരിക്കുന്നതിലും വലിയ രീതിയില്‍ എന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് നിങ്ങൾ.'–പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം 'കനാ കണ്ടേൻ' സംവിധാനം ചെയ്തത് കെ.വി. ആനന്ദ് ആയിരുന്നു. കെ.വി. ആനന്ദിന്റെയും ആദ്യ സംവിധാനസംരംഭമായിരുന്നു ഇത്. ചിത്രത്തിൽ മഥൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്.
കെ.വി. ആനന്ദിന് കണ്ണീരോടെ വിടനൽകി സിനിമാലോകം
ചെന്നൈ: ആദ്യ ചിത്രത്തിൽ ദേശീയ പുരസ്കാരം നേടിയ ഛായാഗ്രാഹകൻ കെ.വി. ആനന്ദിന് സിനിമാലോകം കണ്ണീരോടെ വിടനൽകി. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ 'തേൻമാവിൻ കൊമ്പത്തി'ലൂടെ മലയാളിയുടെ മനസ്സിൽ വർണവിസ്മയം തീർത്ത കലാകാരനാണ് വിടവാങ്ങിയത്. ആനന്ദിെൻറ ആകസ്മിക വിയോഗവാർത്ത തെന്നിന്ത്യൻ സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്.
തമിഴിലാണ് സംവിധാനവും ഛായാഗ്രഹണവുമായി കൂടുതൽ സജീവമായതെങ്കിലും ആനന്ദിനോട് മലയാളി പ്രേക്ഷകന് അടുപ്പവും ഇഷ്ടവും തോന്നാനുള്ള കാരണം അദ്ദേഹം മലയാളത്തിലെ വെള്ളിത്തിരക്കായി ചെയ്ത ചിത്രങ്ങളായിരുന്നു.
ബഹുമാന്യനായ കെ.വി. ആനന്ദിെൻറ വിയോഗം ഞെട്ടിക്കുന്നതും വേദനജനകമാണെന്നും രജനികാന്ത്. അദ്ദേഹത്തെ പിരിയുന്ന കുടുംബത്തിന് അനുശോചനമറിയിക്കുന്നു. ആത്മാവിന് ശാന്തിനേരുന്നു– രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.
സിനിമാലോകത്തിന് കനത്ത നഷ്ടമാണെന്ന് കമൽഹാസൻ പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ഉന്നതിയിലെത്തിയ കലാകാരനാണ് ആനന്ദെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മികച്ച കാമറമാൻ, സമർഥനായ സംവിധായകൻ, നല്ല മനുഷ്യൻ.....നിങ്ങളെ എന്നും ഒാർക്കുമെന്നായിരുന്നു തെന്നിന്ത്യൻ യുവ സൂപ്പർതാരം അല്ലു അർജുൻ ട്വീറ്റ് ചെയ്തത്. ആനന്ദിെൻറ കാമറ വിധവയായെന്ന് കവി ൈവരമുത്തു കുറിച്ചു. സംവിധായകൻ പ്രിയദർശനും ആദരാഞ്ജലികൾ നേർന്നു. ഇന്ത്യൻ സിനിമയുടെ നഷ്ടമെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. ആനന്ദിെൻറ വേർപാട് തീരാനഷ്ടമാണെന്ന് ഗൗതമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.